02 December Friday

അമലിന് തുടര്‍വിദ്യാഭ്യാസത്തിന് തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

രക്തസാക്ഷി ധീരജിനൊപ്പം യൂത്ത്കോൺ​ഗ്രസുകാരുടെ കുത്തേറ്റ വിദ്യാർഥി എ എസ് അമലിന് തുടർവിദ്യാഭ്യാസത്തിനുള്ള തുക മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുന്നു

ഇടുക്കി

ഇടുക്കി എൻജിനിയറിങ് കോളേജിൽ രക്തസാക്ഷി ധീരജിനൊപ്പം യൂത്ത്കോൺ​ഗ്രസുകാരുടെ കുത്തേറ്റ വിദ്യാർഥി എ എസ് അമലിന് തുടർവിദ്യാഭ്യാസത്തിന് അഞ്ചുലക്ഷം രൂപ കൈമാറി. ചെറുതോണിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് അമൽ തുക ഏറ്റുവാങ്ങി. ബിടെക് നാലാംവർഷ വിദ്യാർഥിയാണ് കൊല്ലം വടക്കേവിള മുള്ളുവിള എസ്എൻജി ന​ഗർ 79ൽ പുണർതംവീട്ടിൽ അമൽ. ചടങ്ങിൽ കുടുംബസമേതമാണ് അമൽ പങ്കെടുത്തത്. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവനും പങ്കെടുത്തു. ജനുവരി പത്തിനാണ് യൂത്ത് കോൺ​ഗ്രസ് ക്രിമിനലുകൾ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. ധീരജിനൊപ്പം അമലിനും തൃശൂർ സ്വദേശി അഭിജിത് ടി സുനിലിനും പരിക്കേറ്റിരുന്നു. കുടുംബത്തെ സഹായിക്കാൻ സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് തുക സമാഹരിച്ചത്. അഭിജിത്തിനും തുടർപഠനത്തിന് അഞ്ചുലക്ഷം കൈമാറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top