12 August Wednesday
ഓജോ ബോർഡ്‌ കളി

പതിമൂന്നുകാരി വീടുവിട്ടിറങ്ങി; മണിക്കൂറുകൾ നീണ്ട പരിഭ്രാന്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
പതിമൂന്നുകാരി വീടുവിട്ടിറങ്ങി; മണിക്കൂറുകൾ നീണ്ട പരിഭ്രാന്തി
കൊട്ടിയം
കൂട്ടുകാരിയോടൊപ്പം ഓജോ ബോർഡ്‌ കളിച്ച പതിമൂന്നുകാരിയെ കാണാതായത്‌ ‌വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുൾമുനയിലാക്കി. കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതിന്റെ ഞെട്ടലിൽ പെൺകുട്ടി വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോകുകയായിരുന്നു. 
നാലു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ്‌ കുട്ടിയെ കണ്ടെത്തിയത്‌. ശനിയാഴ്ച പകൽ മൂന്നരയോടെ കണ്ണനല്ലൂർ പാങ്കോണത്തായിരുന്നു സംഭവം. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ രാത്രി 7.30ന്‌ ചേരിക്കോണത്തുനിന്നാണ്‌ കുട്ടിയെ കണ്ടെത്തിയത്‌. റോഡിലൂടെ സംശയാസ്‌പദമായി കുട്ടി നടന്നുപോകുന്നതുകണ്ട പ്രദേശവാസികൾ വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top