12 August Wednesday
30നു രാവിലെ ഉപവാസം

പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ അഴിമതി

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കൊല്ലം
പുതിയ പെട്രോൾ പമ്പുകൾക്ക് എൻഒസി നൽകുന്നതിൽ വൻ ക്രമക്കേടും അഴിമതിയും നടക്കുന്നതായി ദ ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ടുവർഷം മുമ്പ് പുതിയ പെട്രോൾ പമ്പുകൾക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ ഓയിൽ കമ്പനികൾ തെരഞ്ഞെടുത്ത ഭൂരിഭാഗം ഭൂമിയും നിലവിലുള്ള കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്‌. വ്യക്തമായ മാനദണ്ഡങ്ങളും ഉത്തരവുകളും നിലനിൽക്കുമ്പോൾ വസ്തുതകളെല്ലാം അറിയുന്ന ഓയിൽ കമ്പനി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ഭൂമികൾ തെരഞ്ഞെടുക്കുകയാണ്‌. 
ഇത് നിയമവിധേയമാക്കാൻ ഓയിൽ കമ്പനി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും പുതിയതായി നിയമനം ലഭിക്കുന്ന ഡീലറും ചേർന്ന് അഴിമതി നടത്തുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ 
ആരോപിച്ചു.  
ഇതിനെതിരെ 30നു പകൽ 10.30ന് എറണാകുളത്ത് ഓയിൽ കമ്പനിയുടെ ഇരുമ്പനം ടെർമിനലിനു മുന്നിലുള്ള ഇന്ധനവിതരണ കേന്ദ്രത്തിൽ ഇന്ധനം ബഹിഷ്‌കരിച്ച് ഉപവാസ സമരം നടത്തും. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള  ഉദ്ഘാടനം
ചെയ്യും.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ജോൺ ഫെർണാണ്ടസ് എംഎൽഎ, പി കെ രവിശങ്കർ,  ആർ ശബരിനാഥ് എന്നിവരും പങ്കെടുക്കും. അസോസിയേഷൻ സംസ്ഥാന ട്രഷറർ മൈതാനം വിജയൻ, ജോയിന്റ്‌ സെക്രട്ടറി സഫാ അഷ്‌റഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top