12 August Wednesday

ഒരുകിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

പിടിയിലായ പ്രതികൾ

ശാസ്താംകോട്ട 
വിൽപ്പനയ്ക്കായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ. കൊട്ടാരക്കര, നെടുവത്തൂർ താമരശ്ശേരിയിൽ കേശു എന്നു വിളിക്കുന്ന രാഹുൽ (28), പവിത്രേശ്വരം ചരുവിള പുത്തൻ വീട്ടിൽ അരുൺ (22), പുത്തൂർ ഐവർകാല കിഴക്ക് അയ്യപ്പശ്ശേരി വീട്ടിൽ ജുഹാജ് (23) എന്നിവരാണ് അറസ്റ്റിലായത്. 
ഒന്നാം പ്രതിയായ രാഹുലിന്റെ സ്വിഫ്റ്റ് കാറിൽ‌ കടത്തുകയായിരുന്ന കഞ്ചാവ് പൊലീസ് ടീം പിന്തുടർന്ന് ഐവർകാല കീച്ചപ്പള്ളി ഭാഗത്തുവച്ച്‌ പിടികൂടുകയായിരുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം. 
ഐവർകാലയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ്‌ കഞ്ചാവ് സംഘം പിടിയിലായത്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ബൈക്കുകൾ കുഴിയിൽ തള്ളുക, പെട്രോൾ മോഷ്ടിക്കുക തുടങ്ങിയ സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾ പതിവാണെന്നുകാട്ടി പ്രദേശവാസികൾ പരാതി നൽകിയിരുന്നു. 
ആന്റി നർകോട്ടിക് വിങിലെ ഉദ്യോ​ഗസ്ഥരായ എസ്ഐ ബാബുക്കുറുപ്പ്, ശിവശങ്കരപ്പിള്ള, സജിജോൺ, ആഷി‌ക്‌കോഹൂർ, അജയൻ, രാധാകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top