11 August Tuesday

മടത്തറയിൽ കരടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

 മടത്തറയിൽ കരടിയിറങ്ങി

കടയ്ക്കൽ 
മടത്തറ അരിപ്പയിലെ ജനവാസമേഖലയിൽ കരടിയിറങ്ങിയത് പരിഭ്രാന്തി പരത്തി. വനാതിർത്തിയോടു ചേർന്നുള്ള പ്രദേശത്താണ് നാട്ടുകാർ കരടിയെ കണ്ടത്. പെരിങ്ങമ്മല പഞ്ചായത്തിലെ ശംഖിലി വനമേഖലയിൽനിന്നാണ് കരടി ഇറങ്ങിയെതെന്നു കരുതുന്നു. തിരുവനന്തപുരം –- ചെങ്കോട്ട റോഡ് മുറിച്ചുകടന്ന്ചിതറ പഞ്ചായത്ത് അതിർത്തിയിലുള്ള അരിപ്പ ഭാഗത്ത്‌എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്‌ക്ക്‌ ഇവിടെയുള്ള റബർ തോട്ടത്തിൽ ചിലർ കരടിയെ കണ്ടിരുന്നു. 
റബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന തേനീച്ചപ്പെട്ടികളും തകർത്തു. പിന്നീട് കാണാതായ കരടി സന്ധ്യയോടെ വീണ്ടുമെത്തിയെങ്കിലും ശംഖിലിവനമേഖലയിലേക്ക് തിരികെപ്പോയതായി വനപാലകർ കരുതുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ജാഗ്രതാ നിർദേശം നൽകി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top