ശാസ്താംകോട്ട
കുന്നത്തൂർ അഗ്നിരക്ഷാ നിലയത്തില്‍ അനുവദിച്ച സ്കൂബാ വാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. ജലാശയ അപകടങ്ങളില്‍ അതിവേഗം സംഭവസ്ഥലത്ത് എത്താനാണ് ഈ വാഹനം ഉപയോഗിക്കുന്നത്. കുന്നത്തൂർ പാലം, കടപുഴ പാലം എന്നീ ഭാഗങ്ങളിൽ ജലാശയഅപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വാഹനം അനുവദിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് എ ജോസ്, ഗ്രേഡ് എഎസ്ടി എന്‍ ഒ സജീവ്, സ്റ്റേഷനിലെ മറ്റു ജീവനക്കാര്‍, സിവിൽ ഡിഫൻസ് വളന്റിയർമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..