14 July Tuesday

കാർഷികമേഖല അടിയറ വയ്‌ക്കുന്നതിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
തിരുവനന്തപുരം 
കോവിഡിന്റെ മറവിൽ കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ അടിയറ വയ്‌ക്കുന്ന കേന്ദ്ര നയത്തിനെതിരെ സംസ്ഥാനത്ത്‌ കർഷകരുടെ പ്രതിഷേധം.
 അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇടതുപക്ഷ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ ഏജീസ്‌ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. 
കൊല്ലത്ത്  ചിന്നക്കട പോസ്റ്റ്‌ഓഫീസിന് മുന്നിൽ കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ് ജോർജ്‌ മാത്യൂ ഉദ്‌ഘാടനംചെയ്തു. 
കിസാൻസഭ നേതാവ് അജയഘോഷ് അധ്യക്ഷനായി.
 കർഷകസംഘം ജില്ലാസെക്രട്ടറി സി ബാൾഡുവിൻ,  ജയപ്രകാശ്, വി കെ അനിരുദ്ധൻ, ജോൺഫിലിപ്പ്, ആർ വിജയൻ, സാബു, എൻ ജി ശശിധരൻ എന്നിവർ സംസാരിച്ചു.
ചാത്തന്നൂരിൽ  ശ്രീകുമാർ ഉദ്‌ഘാടനംചെയ്തു. എം എസ് മധുകുമാർ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. അഞ്ചലിൽ വി എസ് സതീഷ് ഉദ്‌ഘാടനംചെയ്തു. പത്മൻ, അഡ്വ.ലനുജമാൽ എന്നിവർ നേതൃത്വം നൽകി. 
കൊട്ടാരക്കരയിൽ വേണുഗോപാലും കുന്നിക്കോട് രാജഗോപാലൻനായരും ചവറയിൽ ടി മനോഹരനും ഉദ്‌ഘാടനംചെയ്തു. രാധാകൃഷ്ണൻ, കെ കെ രവികുമാർ എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
 Top