ചടയമംഗലം
‘ബ്രേക്ക് ചവിട്ട്...ബ്രേക്ക് ചവിട്ട്’...പരിശീലക വിളിച്ചുപറഞ്ഞെങ്കിലും കാലമർന്നത് ആക്സിലേറ്ററിൽ. കുതിച്ചുപാഞ്ഞ കാർ കമ്പിയിൽക്കെട്ടിയ ചരടുംപൊട്ടിച്ച് നേരെ വെള്ളക്കെട്ടിലേക്ക്. ബുധൻ പകൽ ഒന്നരയോടെ പഞ്ചായത്ത് മൈതാനത്തിനു സമീപത്തായിരുന്നു അപകടം. ‘എച്ച്’ പരിശീലനത്തിനിടെ കാർ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. പരിശീലനം നടത്തുകയായിരുന്ന കുരിയാട് സ്വദേശിയായ വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാറിന്റെ മുൻഭാഗം ബോണറ്റ് വരെ വെള്ളത്തിൽ മുങ്ങിയെങ്കിലും പരിശീലകരും നാട്ടുകാരും ചേർന്ന് വീട്ടമ്മയെ കാറിൽനിന്ന് പുറത്തിറക്കി. പിന്നീട് ക്രെയിനിന്റെ സഹായത്തോടെ കാർ വെള്ളക്കെട്ടിൽനിന്ന് ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..