18 May Wednesday

നാടെങ്ങും റിപ്പബ്ലിക്‌ ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

പുനലൂർ മിനി സിവിൽസ്റ്റേഷനിൽ പി എസ് സുപാൽ 
എംഎൽഎ പതാക ഉയർത്തുന്നു

കൊല്ലം
രാജ്യത്തിന്റെ 73 –-ാം റിപ്പബ്ലിക്‌ ദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരിപാടികൾ. ആൾക്കൂട്ടമില്ലാതെ പതാകയുയർത്തിയും ചെറുയോഗങ്ങളും ഓൺലൈൻ യോഗങ്ങൾ നടത്തിയുമായിരുന്നു ആഘോഷം.
കുമ്മിൾ ജിഎച്ച്‌എസ്‌എസിൽ എസ്‌പിസി, എൻഎസ്‌എസ്‌, സ്‌കൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്‌സ്‌ എന്നിവയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രിൻസിപ്പൽ എം നാസറുദീൻ പതാക ഉയർത്തി. ബിപിൻ മാധവൻ സംസാരിച്ചു. ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ ആർ ശാന്തകുമാർ പതാക ഉയർത്തി.  കുട്ടികളുടെ  പരിപാടികൾ ഗൂഗിൾ മീറ്റിലൂടെ അവതരിപ്പിച്ചു.  ഏറം ലൈബ്രറിയിൽ  കെ അബ്ദുൽ വഹാബ് പതാക ഉയർത്തി. തോയിത്തല മോഹനൻ,  എൻ ഷാജി, എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top