കടയ്ക്കൽ
സിപിഐ എം കടയ്ക്കൽ ഏരിയ സമ്മേളനത്തിന്റെ കൊടിമര, പതാക ജാഥകളും ദീപശിഖാ റാലിയും വെള്ളിയാഴ്ച വൈകിട്ട് സമ്മേളന നഗറിലെത്തി. ദീപശിഖ കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ ടി എസ് പ്രഫുല്ലഘോഷിന് എസ് വിക്രമൻ കൈമാറി. കൊടിമരം കുമ്മിൾ തച്ചോണം പി ഓമനയുടെ സ്മൃതിമണ്ഡപത്തിൽ ബി ശിവദാസൻപിള്ളയ്ക്ക് ഡി അജയൻ കൈമാറി. പതാക തുടയന്നൂർ ജെ സുധാകരന്റെ സ്മൃതിമണ്ഡപത്തിൽ കെ സുകുമാരപിള്ള എം എസ് മുരളിക്കു കൈമാറി. സമ്മേളന നഗറിൽ ജില്ലാകമ്മിറ്റിഅംഗം കരകുളം ബാബു, വി സുബ്ബലാൽ, ടി ആർ തങ്കരാജ് എന്നിവർ ഏറ്റുവാങ്ങി.
പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് കാഞ്ഞിരത്തുംമൂട് നിത്യശ്രീ ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ ഉദ്ഘാടനംചെയ്യും. ജില്ലാസെക്രട്ടറി എസ് സുദേവൻ, സംസ്ഥാനകമ്മിറ്റി അംഗം എസ് രാജേന്ദ്രൻ, ജില്ലാസെക്രട്ടറിയറ്റ്അംഗങ്ങളായ എസ് ജയമോഹൻ, ജോർജ് മാത്യൂ, ജില്ലാകമ്മിറ്റി അംഗങ്ങളായ എസ് വിക്രമൻ, കരകുളം ബാബു എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..