16 October Saturday
നാട്‌ ഇന്ന്‌ നിശ്ചലമാകും

എങ്ങും രോഷാഗ്‌നി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഡിവൈഎഫ്‌ഐ ചിന്നക്കടയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം

  കൊല്ലം

തിങ്കളാഴ്ചത്തെ ഭാരതബന്ദിന്റെ മുന്നോടിയായി ജില്ലയിലെങ്ങും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ കേരളത്തിൽ ഹർത്താൽ. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയത്തിനെതിരായ ഹർത്താലിൽ ജില്ലയും നിശ്ചലമാകും. തിങ്കളാഴ്‌ച രാവിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും യോഗവും ചേരും. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചിന്നക്കടയിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. 
സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്ബാൽ ഉദ്ഘാടനംചെയ്തു. ബി ശങ്കർ അധ്യക്ഷനായി. ബി മോഹൻദാസ്, ജി ആനന്ദൻ, ജെ ഷാജി എന്നിവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ, ഓട്ടോറിക്ഷാത്തൊഴിലാളി യൂണിയൻ (സിഐടിയു) എന്നിവയും ചിന്നക്കടയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top