16 October Saturday
സജീവമാകാനൊരുങ്ങി ഹോട്ടൽ മേഖല

വരൂ ... അകത്തിരുന്ന് കഴിക്കാം

സ്വന്തം ലേഖകൻUpdated: Monday Sep 27, 2021
കൊല്ലം
ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയായതോടെ ഹോട്ടൽ വ്യാപാരമേഖല ഉണർവിലേക്ക്. ഞായറാഴ്ച ന​ഗരത്തിൽ പല ഹോട്ടലും തുറന്നു. ചൊവ്വാഴ്ച മുതൽ കൂടുതൽ ഹോട്ടലുകൾ തുറക്കും. കോവിഡ് വ്യാപനത്തിൽ കുറവുവന്നതോടെ  ഇരുന്ന് കഴിക്കാനുള്ള അനുമതി പ്രതീക്ഷിച്ചതിനാൽ ഹോട്ടലുടമകളിൽ പലരും ഒരാഴ്ചയായി ഇതിനുള്ള ഒരുക്കത്തിലായിരുന്നു. 
 അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതും തൊഴിലാളികളുടെ കുറവും പല ഹോട്ടലും തുറക്കുന്നതിനു തടസ്സമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറയുന്നു. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ മിക്കവരും നാട്ടിലാണുള്ളത്‌. കോവിഡ് നിയന്ത്രണ കാലയളവിൽ പാഴ്സൽ വിതരണവും ഓൺലൈൻ ഫുഡ് ഡെലിവറിയും നടത്തിയിരുന്ന ഹോട്ടലും ജീവനക്കാരെ കുറച്ചിരുന്നു. വരും ദിവസങ്ങളിൽ വ്യാപരമേഖലയിൽ ഉണര്‍വ് പ്രതീക്ഷിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി ജി ​ഗോപകുമാര്‍ പറഞ്ഞു. ബാറുകളിലും ഇരുന്ന് കഴിക്കൽ ഞായറാഴ്ച മുതൽ തുടങ്ങിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top