31 October Saturday

കയർ മേഖലയ്ക്ക് സർക്കാർ കരുത്ത് പകർന്നു: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

ആലുംകടവ് മണ്ണേൽക്കടവ് കയർസംഘത്തിലെ ഓട്ടോമാറ്റിക് സ്പിന്നിങ്‌ മെഷീനുകളുടെ ഉദ്ഘാടനച്ചടങ്ങിൽ മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷൻ പി ശിവരാജൻ ദീപം തെളിക്കുന്നു

കരുനാഗപ്പള്ളി
തകർച്ച നേരിട്ട കയർ മേഖലയ്ക്ക് പുത്തനുണർവേകാൻ സര്‍ക്കാരിന്റെ രണ്ടാം കയര്‍ പുനഃസംഘടനയ്‌ക്ക്‌ കഴിഞ്ഞതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലുംകടവ് മണ്ണേൽക്കടവ് കയർ സംഘത്തിലെ ഓട്ടോമാറ്റിക് സ്പിന്നിങ്‌ മിഷീൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  
കയര്‍ വികസനവകുപ്പ് 50 ലക്ഷം രൂപ ചെലവിട്ടാണ് ആലപ്പാട് മണ്ണേല്‍ക്കടവ് കയര്‍ വ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിങ്‌ മെഷീന്‍ സ്ഥാപിച്ചത്.  
ജോസഫ് കാര്‍ഡോസ് അധ്യക്ഷനായി. മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷൻ പി ശിവരാജൻ ദീപം തെളിച്ചു. എം അന്‍സാര്‍ സ്വിച്ച് ഓണ്‍ നടത്തി. കയര്‍ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പത്മകുമാര്‍, കയര്‍വികസന ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍ സായ്കുമാര്‍, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, മെഷിനറി മാനുഫാക്ചറിങ്‌ കമ്പനി ചെയര്‍മാന്‍ കെ പ്രസാദ്, എന്‍സിആര്‍എംഐ ഡയറക്ടര്‍ കെ ആര്‍ അനില്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ‌ജോണ്‍, കൊല്ലം കയര്‍ പ്രോജക്ട് ഓഫീസര്‍ ബെനഡിക് നിക്‌സണ്‍, ആര്‍ ദേവരാജന്‍, മെഷീന്‍ മാനുഫാക്ചറിങ്‌ കമ്പനി ഡയറക്ടര്‍ ഡി സുരേഷ്‌കുമാര്‍,  കയര്‍ ഇന്‍സ്‌പെക്ടര്‍ നിജിമേരി, സംഘം സെക്രട്ടറി എസ് സുധര്‍മ, ബോര്‍ഡ് അംഗം ജോറോണ്‍ ക്രൂസ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top