20 October Tuesday
നറുക്കെടുപ്പ്‌ നാളെ

കരുനാഗപ്പള്ളിയിൽ 21 വാർഡ്‌ സംവരണമാകും

സ്വന്തം ലേഖകന്‍Updated: Sunday Sep 27, 2020
കരുനാഗപ്പള്ളി 
മുനിസിപ്പാലിറ്റിയിൽ വനിത, പട്ടികജാതി എന്നിവ ഉൾപ്പെടെ 21 വാർഡ്‌ സംവരണമാകും. ഇവയുടെ നറുക്കെടുപ്പ്‌ തിങ്കളാഴ്‌ച പകൽ ഒന്നുമുതൽ കൊല്ലം ടി എം വർഗീസ് ഹാളിൽ നടക്കും. നഗരകാര്യ റീജ്യണൽ ജോയിന്റ്‌ ഡയറക്ടറുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ്. 
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി നിലവിൽവന്നശേഷമുള്ള മൂന്നാമത്തെ ഭരണസമിതിയാണ്‌ തദ്ദേശതെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽവരിക. ഇപ്പോൾ ജനറൽ വാർഡുകളായുള്ള 17 വാർഡും സംവരണവിഭാഗത്തിലേക്ക് മാറും. 
വനിതകൾക്കായി 18 വാർഡുണ്ടാകും. കൂടാതെ പട്ടികജാതി വനിതകൾക്കായി രണ്ടു വാർഡ്‌ ഉണ്ടാകും. പട്ടികജാതി ജനറൽ വിഭാഗത്തിനാണ്‌ ഒരുവാർഡ്‌.  ഇതോടെ നിലവിലുള്ള ജനറൽ വാർഡുകൾ കൂടാതെ നാലു വാർഡ്‌ കൂടി സംവരണമാകും. കഴിഞ്ഞ രണ്ടുതവണ പട്ടികജാതി സംവരണമായിരുന്ന 6, 7, 12, 21,26, 27  വാർഡുകൾ ഇത്തവണ മാറും. കഴിഞ്ഞ തവണയും വനിതാ സംവരണമായിരുന്ന അഞ്ചാം വാർഡ് ഇത്തവണ അതാകില്ല. വനിതാ ചെയർപേഴ്സണുള്ള കരുനാഗപ്പള്ളിയിൽ ചെയർമാൻ സ്ഥാനവും ഇത്തവണ ജനറൽ വിഭാഗമാകാനാണ് സാധ്യത.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top