12 August Wednesday
ചികിത്സയിലുള്ളത്‌ 189 ഇന്നലെ മാത്രം 16

10 ദിവസം 145 രോഗികൾ

സ്വന്തം ലേഖകന്‍Updated: Saturday Jun 27, 2020
കൊല്ലം
സമ്പർക്കത്തിലൂടെ അമ്മയും മകളും രോഗികളായത്‌ ഉൾപ്പടെ ജില്ലയിൽ വെള്ളിയാഴ്‌ച 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മസ്‌കത്തിൽ നിന്ന് എത്തി 19ന് കോവിഡ് പോസിറ്റീവായ തേവലക്കര അരിനല്ലൂർ സ്വദേശിയുടെ അമ്മയും സഹോദരിയുമാണ് വെള്ളിയാഴ്ച പോസിറ്റീവായത്‌. 11 പേർ വിദേശത്തു നിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നിലവിൽ 189 പേരാണ്‌ ചികിത്സയിലുള്ളത്‌. 10 ദിവസത്തിനിടയിൽ 145 പേർക്ക്‌ രോഗം പിടിപെട്ട്‌ കടുത്ത ഭീഷണി നേരിടുകയാണ്‌ ജില്ല. 
പ്രവാസികളിൽ നാലുപേർ കുവൈത്തിൽ നിന്ന് മൂന്നുപേർ സൗദിയിൽ നിന്ന് ഖത്തറിൽ നിന്ന് രണ്ടുപേര്‍, ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും എത്തി‌. ഡൽഹിയിൽ നിന്ന് രണ്ടുപേരും ഹരിയാനയിൽ നിന്ന് ഒരാളുമാണ്‌ എത്തിയത്‌. ജില്ലയിൽ 10 ദിവസത്തിനിടെ 145 പേർക്ക്‌ പോസിറ്റീവായി‌. വെള്ളിയാഴ്‌ച 10 പേർക്ക്‌ രോഗമുക്‌തി നേടിയതോടെ 189 രോഗികളാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. ഏറെ കരുതലും ജാഗ്രതയും ഓർമിപ്പിക്കുന്നതാണ്‌ ക്രമാതീതമായി വർധിക്കുന്ന രോഗികളുടെ എണ്ണം. 
തേവലക്കര അരിനല്ലൂർ സ്വദേശിനി (51 ), മകൾ (22), കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി(42), മേലില കരിക്കം സ്വദേശി(41 ), ഇളമാട് ചെറുവയ്ക്കൽ സ്വദേശി (58), വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനി (50), തലവൂർ കുര സ്വദേശി (26), മേലില ചക്കുവരയ്ക്കൽ സ്വദേശി (32), ഇടമുളയ്ക്കൽ തടിക്കാട് സ്വദേശി (39 ), പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി (36),  തേവലക്കര കോയിവിള സ്വദേശി (30), ഓച്ചിറ സ്വദേശി (54), പന്മന പുത്തൻചന്ത സ്വദേശിനി (28), കരുനാഗപ്പള്ളി പട നോർത്ത് സ്വദേശികൾ (50), (62), കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശി (42) എന്നിവർക്കാണ് വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി 20ന് സൗദിയിൽ നിന്നെത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്. മറ്റുള്ളവരെല്ലാം ഗൃഹനിരീക്ഷണത്തിലായിരുന്നു.
രോഗമുക്തരായത് 
10 പേര്‍ 
ജില്ലയിൽ വെള്ളിയാഴ്‌ച പത്തുപേർ കോവിഡ് 19 രോഗമുക്തരായി. മെയ് 22ന് രോഗം സ്ഥിരീകരിച്ച വെട്ടിക്കവല സ്വദേശി (54), 23ന് കോവിഡ് സ്ഥിരീകരിച്ച തൃക്കടവൂർ സ്വദേശി (58),  31ന് കോവിഡ് സ്ഥിരീകരിച്ച ഏരൂർ സ്വദേശി (22), ജൂൺ ആറിന് രോഗം സ്ഥിരീകരിച്ചവരായ തെന്മല സ്വദേശി (19), കാവനാട് സ്വദേശിനി (24) കരുനാഗപ്പള്ളി സ്വദേശിനി (22), മൈനാഗപ്പള്ളി ഇടമനശ്ശേരി സ്വദേശി (42),  17ന് കോവിഡ് സ്ഥിരീകരിച്ചവരായ തഴവ സ്വദേശിനി (ഒമ്പത്‌), മൈനാഗപ്പള്ളി നോർത്ത് സ്വദേശി (58), 18ന് രോഗം സ്ഥിരീകരിച്ച മയ്യനാട് സ്വദേശിനി (25) എന്നിവരാണ് കോവിഡ് മുക്തരായി ആശുപത്രി വിട്ടത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top