28 November Sunday

പോരുവഴി പഞ്ചായത്തിലേക്ക്‌ 
എൽഡിഎഫ് മാർച്ചും ധർണയും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
ശൂരനാട്
യുഡിഎഫ്–- ബിജെപി–- എസ്ഡിപിഐ കൂട്ടുകെട്ടിൽ ഭരിക്കുന്ന പോരുവഴി പഞ്ചായത്തിലെ ഭരണസ്തംഭനത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ എൽഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. ചൊവ്വ രാവിലെ 10ന്‌ ശാസ്താംനട ഡി കിണർ ജങ്‌ഷനിൽനിന്നു പ്രകടനമായി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. തുടർന്നു നടക്കുന്ന ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് എംപി ഉദ്ഘാടനംചെയ്യും.യുഡിഎഫ് അഞ്ച്, എൽഡിഎഫ് അഞ്ച്, ബിജെപി അഞ്ച്, എസ്ഡിപിഐ മൂന്ന്‌ എന്നിങ്ങനെ കക്ഷിനിലയുള്ള പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌  തെരഞ്ഞെടുപ്പിൽ യുഡിഎഫ് എസ്ഡിപിഐയുടെ പിന്തുണയോടെയാണ് വിജയിച്ചത്. തുടർന്ന് ബിജെപിക്കു കൂടി സ്ഥിരംസമിതി ചെയർമാന്മാരെ നൽകി ഭരണത്തിന്റെ ഭാഗമാക്കി. കൃത്യമായ ഏകോപനവും ഭരണനിർവഹണവും പഞ്ചായത്തിൽ നടക്കുന്നില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റി.  പ്രസിഡന്റ് ആകാൻ തയ്യാറായി ഇരുന്ന കോൺഗ്രസ് നേതാവ് പരസ്യമായി ഭരണസമിതിക്ക് എതിരാണ്‌.  പഞ്ചായത്തിലെ അഭിപ്രായ വ്യത്യാസം കാരണം  താൽക്കാലിക നിയമനങ്ങൾ അടക്കം ഇല്ലാതായി.  നിർമാണ പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്. ലൈസൻസും മറ്റും അനുവദിക്കുന്നതിൽ അടക്കമുള്ള അഴിമതിയും ജീവനക്കാർ ഓഫീസ് പൂട്ടാതെ പോയതും പഞ്ചായത്ത് ഓഫീസിൽനിന്നു മദ്യക്കുപ്പികൾ ലഭിച്ചതുമെല്ലാം അടുത്തകാലത്താണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top