04 December Friday
പാസഞ്ചര്‍ ട്രെയിൻ നിര്‍ത്തലാക്കൽ

സിപിഐ എം ജനപ്രതിനിധികളുടെ സമരം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
കൊല്ലം
പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരെ സിപിഐ എം ജനപ്രതിനിധികൾ ചൊവ്വാഴ്ച രാവിലെ 10ന്‌ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തും. കൊല്ലത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി എസ് സുദേവൻ കരുനാഗപ്പള്ളി, കെ രാജഗോപാൽ ആവണീശ്വരം, പി രാജേന്ദ്രൻ മയ്യനാട്, ബി രാഘവൻ കൊട്ടാരക്കര, എൻ എസ് പ്രസകുമാർ കുണ്ടറ, എം ശിവശങ്കരപ്പിള്ള ശാസ്താംകോട്ട, ബി തുളസീധരക്കുറുപ്പ് പരവൂർ, പി എ എബ്രഹാം എഴുകോൺ, എം എ രാജഗോപാൽ തെന്മല, എസ് ബിജു പുനലൂർ, ടി ചന്ദ്രാനന്ദൻ ആര്യങ്കാവ് എന്നിവർ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സമരം ഉദ്ഘാടനംചെയ്യും. 
പാസഞ്ചർ ട്രെയിനുകൾ എക്‌സ്‌പ്രസ് ആകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന്‌ 30 രൂപയാകും. പല സ്റ്റോപ്പും ഇല്ലാതാകും. ഇത് യാത്രാ ദുരിതം വർധിപ്പിക്കും. 
കൊല്ലം വഴി പോകുന്ന മൂന്ന്‌ ട്രെയിനുകളാണ് ഇല്ലാതാകുന്നത്. സമരത്തിൽ എംപിമാർ, എംഎൽഎമാർ, നഗരസഭാ ചെയർമാൻമാർ, ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങൾ, പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കൊല്ലം കോർപറേഷൻ കൗസിലർമാർ പങ്കെടുക്കുമെന്നും കോവിഡ് മാനദണ്ഡമ പാലിച്ചാണ്‌ പ്രതിഷേധമെന്നും ജില്ലാ സെക്രട്ടറി 
എസ് സുദേവൻ പ്രസ്താവനയിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top