31 October Saturday
ഭരണാനുമതി ലഭിച്ചു

ഏരൂർ–-ഇടമൺ റോഡ് നവീകരണത്തിന് 10 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
അഞ്ചൽ
പുനലൂർ മണ്ഡലത്തിലെ ഏരൂർ –-ഇടമൺ റോഡ് രണ്ടാംഘട്ട നവീകരണത്തിന് 10 കോടി രൂപയുടെ ഭരണാനുമതിയായി. ഏരൂർ ജങ്‌ഷനിൽ നിന്നാരംഭിച്ച് ഇടമൺ 34ൽ അവസാനിക്കുന്ന റോഡ്‌ 14.4 കിലോമീറ്ററാണ്‌. ഇതിൽ ഏരൂർ ജങ്‌ഷൻ മുതൽ അയിലറ ജങ്‌ഷൻ വരെയുള്ള 3.20 കിലോമീറ്റർ ദൂരം നബാർഡ് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ ചെലവഴിച്ച് ബിഎം ബിസി നിലവാരത്തിൽ നവീകരി
ച്ചിരുന്നു. 
രണ്ടാംഘട്ടമായാണ്‌ അയിലറ ജങ്‌ഷൻ മുതൽ ആയിരനല്ലൂർ വരെയുള്ള ഒമ്പത് കിലോമീറ്റർ നവീകരിക്കുന്നത്‌. 6.5 മീറ്റർ വീതിയിൽ ബിഎം ബിസി നിലവാരത്തിലാണ്‌ നവീകരണം. ഇതോടൊപ്പം സംരക്ഷണഭിത്തി, ഓട, കലുങ്ക് നിർമാണം, റോഡ് മാർക്കിങ്‌, സ്റ്റഡ്, ദിശാ ബോർഡുകൾ എന്നിവയും 
നിർമിക്കും.
വിളക്കുപാറ –-തടിക്കാട് റോഡ് 1.6 കോടി ചെലവിൽ നവീകരിക്കാനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌. മാവിള ജങ്‌ഷൻ മുതൽ മണലിൽപ്പച്ച വരെയുള്ള 3.1 കിലോമീറ്റർ നവീകരിക്കാനാണ് ഭരണാ
നുമതി.  
5.5 മീറ്റർ വീതിയിൽ ബിഎം ബിസി നിലവാരത്തിൽ നവീകരിക്കുന്ന റോഡിൽ കലുങ്ക് നിർമാണം, റോഡ് മാർക്കിങ്‌, സ്റ്റഡ്, സൈൻ ബോർഡുകൾ എന്നിവ ഉൾപ്പെടുത്തിയതായും മന്ത്രി കെ രാജു 
അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top