22 October Tuesday

വ്യാപാര സ്ഥാപനങ്ങളിൽ ആർഎസ്എസ് ഭീഷണി പ്രതിഷേധാർഹം –- ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

 

അഞ്ചൽ 
മത്സ്യ–-മാംസ വ്യാപാരികളെയും ബേക്കറി ഉടമകളെയും ആർഎസ്‌എസ്‌ ഭീഷണിപ്പെടുത്തിയതിൽ ഡിവൈഎഫ്‌ഐ  പ്രതിഷേിച്ചു. 
ശ്രീകൃഷ്‌ണ ജയന്തിയുടെ പേരിൽ അഞ്ചലിലെ ഇറച്ചിക്കടകൾ അടച്ചുപൂട്ടണമെന്നും ബേക്കറികളിൽ മാംസം, മുട്ട എന്നിവയടങ്ങിയ ഭക്ഷണങ്ങൾ വിൽക്കാൻ പാടില്ലെന്നുമായിരുന്നു ആർഎസ്‌എസ്‌ ഭീഷണി. 
മറ്റു പ്രദേശങ്ങളിൽ ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകരുടെ മാംസക്കടകൾ പ്രവർത്തിക്കുമ്പോഴാണ്‌ അഞ്ചലിൽ ഭീഷണിയുമായെത്തിയത്‌. ഉത്തരേന്ത്യൻ മാതൃകയിൽ ആർഎസ്‌എസ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണെന്നും ഇതിനെതിരെ പ്രതിഷേധമുയരണമെന്നും ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top