12 August Wednesday

സ്വയം സൂക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

പുനലൂർ പൊലീസ്‌ സ്േറ്റഷൻ അഗ്നിരക്ഷാസേന അണുവിമുക്തമാക്കുന്നു

 സ്വന്തം ലേഖകൻ

കൊല്ലം
ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആശങ്കാജനകമാംവിധം തുടരുന്നു. അപകടകരമായ അവസ്ഥയിലും ജനം ജാഗ്രത മറന്നമട്ടാണ്‌. 
റൂം ക്വാറന്റൈനിലുള്ളവർ ഉൾപ്പെടെ ജാഗ്രത കൈവിടുന്നത്‌ കുടുംബാംഗങ്ങളിലേക്ക്‌ രോഗംപകരാൻ ഇടയാക്കുന്നു. ‌ലോക്ക്ഡൗണിൽ കിട്ടിയ ഇളവ്‌ പഴയ ജീവിതരീതിയിലേക്ക്‌ മടങ്ങാനുള്ളതാണെന്ന പ്രതീതിയിലാണ്‌ എല്ലാവരും. ‌നഗരങ്ങളിലും വാഹനങ്ങളിലും തിരക്ക്‌ ഏറെയാണ്‌. 
ബസുകളിൽ സാനിറ്റൈസർ കരുതണമെന്ന നിർദേശം പാലിക്കുന്നില്ല. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെങ്കിലും സാമൂഹ്യഅകലം പാലിക്കുന്നില്ല. നോട്ടുകളിൽ നിന്ന്‌ വൈറസ്‌ പടരാൻ സാധ്യത ഏറെയുണ്ടായിട്ടും പല ബാങ്കുകളുടെയും എടിഎമ്മുകളിൽ സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പികൾ മാത്രമാണുള്ളത്‌‌. തിരക്കേറിയ സമയങ്ങളിൽ ബസ്‌ ഷെൽട്ടറുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന കാഴ്‌ചയും പതിവാകുന്നു. ഹോട്ടലുകളും കടകളുമെല്ലാം സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന്‌ ആരോഗ്യ വകുപ്പ്‌ ആവർത്തിച്ചു പറയുന്നു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top