കടയ്ക്കൽ
ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ ഇട്ടിവയിൽ തുറന്നു. പഞ്ചായത്ത് നേതൃത്വത്തിൽ തുടങ്ങിയ ഹോട്ടൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി അമൃത അധ്യക്ഷയായി.
കുടുംബശ്രീ പദ്ധതികളുടെ ഫണ്ട് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വിവിധ ഇൻസെന്റീവുകളുടെയും വായ്പകളുടെയും വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ബി ബൈജു, നിഷാദ് റഹുമാൻ എന്നിവർ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജെ പ്രശാന്ത്ബാബു സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..