17 June Monday

സമുദ്ര ജീവികളുടെ സംരക്ഷണം ഉറപ്പു വരുത്താൻ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019
തിരുവനന്തപുരം 
സമുദ്രജല ജൈവ വൈവിധ്യ സംരക്ഷണ രംഗത്ത് വനം വകുപ്പ‌് കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന‌് മുഖ്യ വനം മേധാവി പി കെ കേശവൻ. സമുദ്രജല ജൈവ വൈവിധ്യങ്ങളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 
വനം വകുപ്പ് ആസ്ഥാനത്ത് നടന്ന കേരളത്തിലെ "തീരദേശ -സമുദ്രജല ജൈവവൈവിധ്യ സംരക്ഷണ സംരംഭങ്ങൾ' എന്ന ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
300 ഹെക്ടർ കണ്ടൽക്കാടുകൾ ഇതിനോടകം വനഭൂമിയാക്കി കഴിഞ്ഞു. തൃശൂർ ചേറ്റുവയിൽ 8 ഹെക്ടറും സംസ്ഥാനത്തിന്റെ പലഭാഗത്തുമായി  60 ഹെക്ടറും ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.   
 
സമുദ്രജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ചീഫ‌് വൈൽഡ് ലൈഫ് വാർഡന്റെ കീഴിൽ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു.
 
സസ്‌റ്റെയിനബിൾ കോസ്റ്റൽ മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ആർ രമേഷ്, സയന്റിസ്റ്റ് ഡോ. വി ദീപക് സാമുവൽ, കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി ആൻഡ‌് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് തലവൻ ഡോ. എ ബിജുകുമാർ, മഹാരാഷ്ട്ര വനംവകുപ്പ് അഡീഷണൽ പിസിസിഎഫ് എൻ വാസുദേവൻ, മറൈൻ ബയോളജിസ്റ്റ് ഡോ. വർധൻ പഠൻകർ, മറൈൻ കൺസർവേഷൻ പ്രോജക‌്ട‌് മാനേജർ ഡോ. സാജൻ ജോൺ, ഗൾഫ് ഓഫ് മാന്നാർ മറൈൻ എൻപി  വൈൽഡ് ലൈഫ് വാർഡൻ അശോക് കുമാർ, വൈൽഡ്‌ ലൈഫ് കൺസർവേഷൻ സൊസൈറ്റി റിസർച്ച് അസോസിയേറ്റ് പരൊമിതാ റേ എന്നിവർ ക്ലാസ്സെടുത്തു. 
 
സിസിഎഫ് പത്മാ മഹന്തി, സിഎഫ്കെ ആർ അനൂപ്, ആർ നാഡോ പൂർവജ, വി ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top