20 April Saturday

ജയിച്ചു വരും മോൻ,

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

 കൊല്ലം  

 ജയിച്ചു വരും മോൻ, അതിൽ ഒരു തർക്കവുമില്ല, കശുവണ്ടിത്തൊഴിലാളികളായ ഞങ്ങളെല്ലാം ഒപ്പമുണ്ട‌്, തൊഴിലാളികളുടെ സർക്കാരിന‌് കരുത്ത‌ു പകരാൻ ഞങ്ങൾ മറക്കില്ല, ഞങ്ങടെ വോട്ട‌് മോന‌് തന്നെ.  
  കൊല്ലം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ബാലഗോപാലിന്റെ  ഇരുകൈകളും ചേർത്ത‌ു പിടിച്ച‌് വലിയമാടം കോളനി നിവാസിയായ കശുവണ്ടിത്തൊഴിലാളി മീനാക്ഷി ഇത‌ു പറയുമ്പോൾ പ്രായംതോറ്റ ആവേശം കണ്ണുകളിൽ ജ്വലിച്ചു.  ആവേശത്തോടെ തങ്ങളുടെ സാരഥിക്ക‌് ഹാരം അണിയിക്കാൻ ഓരോരുത്തരും മത്സരിക്കുകയായിരുന്നു. ഇരവിപുരം മണ്ഡലത്തിലെ നടുവിലക്കര കുന്നുവിള തപസ്യ ലൈബ്രറി അങ്കണത്തിൽ കാത്തുനിന്ന തൊഴിലാളികൾ ആവേശകരമായ വരവേൽപ്പാണ‌് ബാലഗോപാലിന‌്  നൽകിയത‌്. 
    കത്തുന്ന വേനൽച്ചൂടിനെ വകവയ്ക്കാതെ വിജയാശംസകളുമായി ആയിരങ്ങൾ  വഴിയോരങ്ങളിൽ കാത്തുനിന്നു. തിങ്കളാഴ്ച  ഇരവിപുരം മണ്ഡലത്തിലെ മയ്യനാട്ടായിരുന്നു  പര്യടനം. രാവിലെ അമ്മാച്ചൻ മുക്കിൽ  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു.  കെ സുരേന്ദ്രൻ അധ്യക്ഷനായി. കെ എ അസീസ് സ്വാഗതം പറഞ്ഞു. തുടർന്ന‌് ബിഷപ‌് ജെറോം എൻജിനിയറിങ‌് കോളേജിൽ എത്തിയ വിദ്യാർഥി  പ്രസ്ഥാനത്തിന്റെ പഴയ അമരക്കാരനെ കാണാൻ യുവത്വം ഇരച്ചെത്തി. വിദ്യാഭ്യാസ മേഖലയിലെ  കാവിവൽക്കരണം ചരിത്രസത്യങ്ങളെ തമസ്കരിക്കുന്നത‌് എങ്ങനെയെന്ന‌്  ബാലഗോപാൽ ലഘുപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തൊഴിൽ വാഗ‌്ദാനങ്ങളിൽനിന്ന‌്  കേന്ദ്ര സർക്കാർ പിന്നോക്കം പോയതിനാൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അക്കമിട്ട‌ു നിരത്തി. വരുന്ന പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ  പ്രാതിനിധ്യം കൂട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും  വിദ്യാർഥികൾ വിശദീകരിച്ചു. 
അമ്മാച്ചൻമുക്ക്, വലിയവിള. താന്നിമുക്ക്, കുറ്റിക്കാട്, മൈത്രിമുക്ക്, പള്ളിമുക്ക്, ആലുവിളമുക്ക്, പ്ലാവിളമുക്ക്, ചന്തമുക്ക്, ആലുംമൂട്, ചേരൂർമുക്ക് തുടങ്ങിയ പത്തു കേന്ദ്രങ്ങളിലായിരുന്നു സ്വീകരണ പരിപാടി. അമ്മാച്ചൻമുക്കിൽ മയ്യനാടിന്റെ ചരിത്രം രേഖപ്പെടുത്തിയ ‘പ്രബുദ്ധതയുടെ ഇതിഹാസം’ എന്ന ഗ്രന്ഥം നൽകിയാണ്  എൽഡി‌എഫ‌് നേതാവ് എക്സ് ഏണസ്റ്റ് സ്വീകരിച്ചത്.  രാവിലത്തെ പര്യടനം ചേരൂർമുക്കിൽ അവസാനിച്ചു. ഉച്ചയ്ക്കുശേഷം പുല്ലിച്ചിറയിൽനിന്ന‌് ആരംഭിച്ച പര്യടനം ചകിരിക്കടയിൽ പൊതുയോഗത്തോടെ സമാപിച്ചു. എം നൗഷാദ‌് എംഎൽഎ, എക‌്സ‌് ഏണസ‌്റ്റ‌്, എ ബിജു എന്നിവർ സ്ഥനാർഥിക്ക‌് ഒപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top