27 November Saturday
ചിറകുകൾ നൽകി ജില്ലാപഞ്ചായത്ത്‌

അവരും പറക്കട്ടെ...

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ട്രാൻസ്ജൻഡറുകൾക്ക് മേക്കപ്പ് സാമഗ്രികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ വിതരണം ചെയ്യുന്നു

കൊല്ലം
ട്രാൻസ്ജൻഡറുകളെ മുഖ്യധാരയിലേക്ക്‌ ചേർത്തുപിടിച്ച് ജില്ലാപഞ്ചായത്ത്. സ്വയംതൊഴിൽ ഉറപ്പാക്കാനായി "ചിറകുകൾ' പദ്ധതിയിലൂടെ 15 പേർക്ക് ബ്യൂട്ടീഷ്യൻ പരിശീലനം നൽകി. തിരുവനന്തപുരത്തെ സ്കൂൾ ഓഫ് വെൽനസ് സ്ഥാപനം മുഖേനെ 20 ദിവസത്തെ പരിശീലനമാണ് നൽകിയത്. 
പരിശീലനം പൂർത്തിയാക്കിയവർ 4000 രൂപയുടെ മേക്കപ്പ് മെറ്റീരിയലുകളും കൈമാറി. ബ്യൂട്ടീഷ്യൻ അസോസിയേഷൻ മുഖേനെ ഇവർക്ക് തൊഴിലും പ്രവൃത്തിപരിചയവും ഉറപ്പാക്കാനും ജില്ലാപഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. ചിറകുകൾ പദ്ധതിക്കായി അഞ്ചുലക്ഷം രൂപയാണ് ചെലവഴിച്ചത്.
മേക്കപ്പ് മെറ്റീരിയൽസിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമലാൽ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ പി കെ ഗോപൻ, ജെ നജീബത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ കെ ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഹരീഷ്, എസ് സോമൻ, ആശാദേവി, അംബികകുമാരി, ഷൈൻകുമാർ, ശ്യാമളയമ്മ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top