22 October Thursday
ട്രെയിൻ സ്റ്റോപ്പ്‌ നിർത്തലാക്കൽ

പരവൂരിൽ മുനിസിപ്പല്‍ കൗൺസിലർമാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

പരവൂർ റെയിൽവേ സ്റ്റേഷനു മുമ്പിൽ മുനിസിപ്പൽ കൗൺസിലർമാരുടെ ധർണ നഗരസഭാ ചെയർമാൻ കെ പി കുറുപ്പ് ഉദ്ഘാടനംചെയ്യുന്നു

ചാത്തന്നൂർ
പരവൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സ്റ്റോപ്പ്‌ എടുത്തുമാറ്റാനുള്ള നീക്കത്തിൽനിന്ന് റെയിൽവേ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനു‌ മുന്നിൽ മുനിസിപ്പല്‍ കൗൺസിലർമാർ ധർണ നടത്തി. റെയിൽവേ മന്ത്രാലയം കോവിഡാനന്തരം സർവീസ് നടത്തുന്ന ട്രെയിനുകളുടെ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിലാണ്‌ പരവൂരിലെ സ്റ്റോപ്പ് ഒഴിവാക്കാൻ ശ്രമിക്കുന്നത്. ചാത്തന്നൂർ മണ്ഡലത്തിലെ ഏക റെയിൽവേ സ്റ്റേഷനാണ് പരവൂർ. ദിവസവും ആയിരക്കണക്കിന‌ു യാത്രക്കാരാണ് ഇതുവഴി യാത്രചെയ്യുന്നത്. വർക്കലയ്ക്കും കൊല്ലത്തിനും ഇടയിലുള്ള സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക്‌ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്ന ഘട്ടത്തിലാണ് നിലവിലുള്ള ജയന്തിജനത, വഞ്ചിനാട്, പരശുറാം, ഐലൻഡ് എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പ്‌ എടുത്തു‌മാറ്റാൻ ശ്രമിക്കുന്നത്‌‌. ധർണ പരവൂർ മുനിസിപ്പല്‍ ചെയർമാൻ കെ പി കുറുപ്പ് ഉദ്ഘാടനംചെയ്തു. ശുഹൈബ് അധ്യക്ഷനായി. ആർ ഷീബ, യാക്കൂബ്, സുധീർ ചെല്ലപ്പൻ, പ്രകാശ്, പരവൂർ സജീവ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ബിജെപി കൗൺസിലർമാർ ധർണയിൽനിന്ന് വിട്ടുനിന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top