26 October Monday

ആരാധനാലയങ്ങളിലെ മോഷണം: പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
എഴുകോൺ 
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആരാധനാലയങ്ങളിൽ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തു. എഴുകോൺ ഇരുമ്പനങ്ങാട് ശ്യാംഭവനിൽ അഭിലാഷ് (31 –-ബ്ലാക്ക്മാൻ), കുണ്ടറ വെള്ളിമൺ ചേറ്റുകട ചരുവിൽ പുത്തൻവീട്ടിൽ ബിജു (31), എഴുകോൺ പരുത്തുംപാറ മനു ഭവനിൽ മനു (33)എന്നിവരാണ് പിടിയിലായത്. പുത്തൂർ, എഴുകോൺ, ആറുമുറിക്കട, കടമ്പനാട്, അടൂർ, കൊടുമൺ എന്നിവിടങ്ങളിൽ പള്ളികളിലും ക്ഷേത്രങ്ങളിലുമാണ് ഇവർ കവർച്ച നടത്തിയത്‌. 
മോഷണത്തിന് ഉപയോഗിച്ച മനുവിന്റെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ ടെക്നോപാർക്കിനു സമീപം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. ചതുപ്പ് പ്രദേശമായതിനാൽ പൊലീസ് എത്തപ്പെടത്തില്ലെന്ന ധാരണയിലായിരുന്നു പ്രതികൾ. കൊട്ടാരക്കരയിൽനിന്ന് പ്രതികൾ മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു. ആന്ധ്രയിൽ ഉൾപ്പെടെ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് മനു. 
റൂറൽ എസ്‌പി ഹരി ശങ്കറിന്റെ നിർദേശാനുസരണം റൂറൽ ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്ഐമാരായ ബാബുക്കുറുപ്പ്, രഞ്ജു എന്നിവരുടെ നേതൃത്വത്തിൽ ശിവശങ്കരപ്പിള്ള, അനിൽകുമാർ, അജയൻ, സജിജോൺ, ആഷിർ കോഹൂർ, രാധാകൃഷ്ണപിള്ള, ആദർശ്, രജിത് ബാലകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top