കൊല്ലം
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വയോജനങ്ങൾക്ക് ആശ്വാസവുമായി കൊല്ലം കോർപറേഷൻ. നഗരപരിധിയിൽപ്പെട്ട വയോജനങ്ങൾക്ക് 2750 കട്ടിലുകളാണ് കോർപറേഷൻ വിതരണംചെയ്യുക. ഇതിനായി 90.5ലക്ഷം രൂപ വകയിരുത്തി. വെള്ളിയാഴ്ച പകൽ മൂന്നിന് കാവനാട് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എൻ വിജയൻപിള്ള എംഎൽഎ പദ്ധതി ഉദ്ഘാടനംചെയ്യും. മേയർ വി രാജേന്ദ്രബാബു അധ്യക്ഷനാകും.
അറുപത് വയസ്സു തികഞ്ഞ ഒരുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് കട്ടിൽ നൽകുന്നത്. 55 ഡിവിഷനുകളിലും വയോജനങ്ങൾക്ക് കട്ടിൽ പദ്ധതി നടപ്പാക്കും. ആഞ്ഞിലിത്തടിയിലുള്ള കട്ടിലാണ് നൽകുന്നത്. ഇ- ടെൻഡറിലൂടെ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ പ്രവർത്തിക്കുന്ന ഒളിമ്പ്യ ഇന്റീരിയർ എന്റർപ്രൈസസിനാണ് നിർമാണച്ചുമതല.
ജനപക്ഷവികസനം യാഥാർഥ്യമാക്കി നാലുവർഷം പൂർത്തീകരിക്കുന്ന കോർപറേഷൻ ഭരണത്തിന് കൂടുതൽ തിളക്കം പകരുന്നതാണ് വയോജനങ്ങൾക്ക് കട്ടിൽ പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..