08 August Monday

കുട്ടിക്കൊരു വീടിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കെഎസ്ടിഎ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാ​ഗമായി കൊട്ടാരക്കര ഉപജില്ലാ കമ്മിറ്റി നിർമിച്ചു നൽകുന്ന 
വീടിന് ധനമന്ത്രി കെ എൻ ബാലഗോപാൽ കല്ലിടുന്നു

കൊട്ടാരക്കര
കെഎസ്ടിഎ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാ​ഗമായി കൊട്ടാരക്കര ഉപജില്ലാ കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന് ധനമന്ത്രി കെ എൻ ബാലഗോപാൽ കല്ലിട്ടു. ഉപജില്ലാ  പ്രസിഡന്റ് ശ്രീലാകുമാരി അധ്യക്ഷയായി. നിർമാണം പൂർത്തീകരിച്ച് നവംബർ ഒന്നിന് താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്. 
സെക്രട്ടറി എസ് എസ് അഭിലാഷ് സ്വാ​ഗതം പറഞ്ഞു. സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമലാൽ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗങ്ങളായ ജി കെ ഹരികുമാർ, ടി ആർ മഹേഷ്, ജില്ലാ സെക്രട്ടറി ബി സജീവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി ബാലചന്ദ്രൻ, എം ‌ആർ ലക്ഷ്മിദേവി, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ പി ബിജുമോൻ, ഹർഷരാജ്, സിപിഐ എം ലോക്കൽ സെക്രട്ടറി എൽ അമൽരാജ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് ശശികുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top