08 August Monday

സഹകരണമേഖല സമ്പദ്ഘടനയുടെ നട്ടെല്ല്: മന്ത്രി ബാല​ഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കൊട്ടാരക്കര താലൂക്ക് കോ– ഓപ്പറേറ്റീവ് എംപ്ലോയീസ് കോ– ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് 
മന്ത്രി കെ എൻ ബാല​ഗോപാല്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
കേരളത്തിലെ സഹകരണമേഖല നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും സഹകരണ സംഘങ്ങൾ സാധാരണക്കാർക്ക് സഹായം ലഭിക്കാനുള്ള അഭയകേന്ദ്രമാണെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. കൊട്ടാരക്കര താലൂക്ക് കോ –- ഓപ്പറേറ്റീവ് എംപ്ലോയീസ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കൊട്ടാരക്കര ​മുത്താരമ്മൻ കോവിലിനു സമീപം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
സൊസൈറ്റി പ്രസിഡന്റ് പി ശൈലജകുമാരി അധ്യക്ഷയായി. ഭരണസമിതി അം​ഗം ജി രാജു സ്വാ​ഗതവും സെക്രട്ടറി പി ദിനേശ് കുമാർ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അനിതാ ​ഗോപകുമാർ, സിഐടിയു ഏരിയ സെക്രട്ടറി സി മുകേഷ്, മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷരായ എസ് ആർ രമേശ്, കെ ഉണ്ണിക്കൃഷ്ണമേനോൻ, ജി സുഷമ, കൗൺസിലർമാരായ ​ഗ്രേസി ശാമുവേൽ, സുഭദ്രാഭായി, ബിനി ഷാജി, കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് എ പ്രദീപ്, ജില്ലാ സെക്രട്ടറി എം എസ് ശ്രീകുമാർ, കെ എൻ അനിൽകുമാർ, എസ് ​ഗോപകുമാർ എന്നിവർ സംസാരിച്ചു. സുമതിയമ്മയിൽനിന്ന്‌ ആദ്യ സ്ഥിരനിക്ഷേപവും ലളിതാ സുരേഷിൽനിന്ന്‌ ആദ്യ സമ്പാദ്യനിക്ഷേപവും മന്ത്രി സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top