11 August Tuesday

നാട്ടിലിറങ്ങിയ ചെന്നായയെ പിടികൂടാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020
തെന്മല
തെന്മലയിൽ ജനങ്ങൾക്ക്‌ ഭീഷണിയായ ചെന്നായയെ പിടികൂടാൻ കൂടൊരുക്കും. ആക്രമണത്തിൽ പരിക്കേറ്റവർക്ക്‌ അടിയന്തിര ചികിത്സാ സഹായമായി വനംവകുപ്പ്‌ രണ്ടായിരം രൂപ നൽകും. ചെന്നായ ആക്രമണം തടയണമെന്നാവശ്യപ്പെട്ട്‌  ഓഫീസ്‌ ഉപരോധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക്‌ ഡിഎഫ്‌ഒ നൽകിയ ഉറപ്പാണിത്‌.  
ഡിവൈഎഫ്ഐ തെന്മല മേഖലാ കമ്മിറ്റി  നേതൃത്വത്തിലായിരുന്നു  ഫോറസ്റ്റ് ഓഫീസറെ ഉപരോധിച്ചത്‌. ഒരാഴ്ചക്കുള്ളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ചെന്നായ മൂന്നുപേരെ ആക്രമിച്ചിരുന്നു.  
സിപിഐ എം  ലോക്കൽ സെക്രട്ടറി വി എസ്‌ മണി ഉപരോധം ഉദ്ഘാടനംചെയ്തു.  മഹേഷ്‌ സുകു,ബിൻസ്‌മോൻ, ആരോമൽ, തൗഫീഖ്കബീർ, എബി, ബിപിൻ, മൃദുൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top