17 October Thursday
അശ്രദ്ധ, അമിതവേഗം

തലകീഴായി മറിഞ്ഞ കാറിനടിയിൽപ്പെട്ട്‌ ബൈക്ക് യാത്രക്കാരന്‌ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

അപകടത്തിന്‌ കാരണമായ കാർ

 കുണ്ടറ 

അമിതവേഗത്തിലെത്തി നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ‌് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുണ്ടറ ഇളമ്പള്ളൂർ വായനശാല ജങ്ഷനിൽ കരയോഗ മന്ദിരത്തിനു സമീപം ആണിപ്പള്ളിയിൽ വീട്ടിൽ കുണ്ടറ കെൽ ജീവനക്കാരൻ മണികണ്ഠന്റെ മകൻ നിധിൻ (കണ്ണൻ, 27)ആണ് മരിച്ചത്. തിങ്കളാഴ‌്ച പകൽ 11.30ന് കേരളപുരത്തിനും മാമൂടിനും മധ്യേ വർക‌്ഷോപ്പ് ജങ്ഷനിൽ കൊല്ലം–-തിരുമംഗലം ദേശീയപാതയിലായിരുന്നു അപകടം. 
കുണ്ടറ ഭാഗത്തുനിന്ന‌് കൊല്ലത്തേക്ക് പോകുകയായിരുന്ന മഹീന്ദ്ര സൈലോ കാറാണ് അപകടം വരുത്തിയത്. റോഡിന്റെ വശത്തുകൂടി ബൈക്കിൽ കൊല്ലത്തേക്ക് പോകുകയായിരുന്ന നിധിന്റെ പുറത്തേക്ക് മിന്നൽ വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിധിനെ ഓടിക്കൂടിയവർ കാർ ഉയർത്തി പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കാറിൽ ചെങ്ങന്നൂർ എൻഎസ്എസ് കോളേജിലെ ബികോം വിദ്യാർഥികളായ മൂന്ന‌ു പെൺകുട്ടികളും മൂന്ന‌്  ആൺകുട്ടികളുമാണ‌് ഉണ്ടായിരുന്നത്. ചെങ്ങന്നൂരിലെ റെന്റ് എ കാർ സ്ഥാപനത്തിന്റേതാണ് അപകടത്തിൽപ്പെട്ട കാർ. ബിഎസ്എൻഎല്ലിൽ ദിവസവേതനത്തിന് മൊബൈൽ ടവർ ഷെൽട്ടർ റൂമിലെ ഉപകരണങ്ങൾ സർവീസ് ചെയ്തുവരികയായിരുന്നു നിധിൻ. രാവിലെ ഓഫീസിലേക്ക് പോകവെയാണ് അപകടത്തിൽപെട്ടത‌്. ജില്ലാ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ചൊവ്വാഴ‌്ച പകൽ 10ന് വീട്ടുവളപ്പിൽ സംസ‌്കരിക്കും. അമ്മ: ഉഷകുമാരി, സഹോദരങ്ങൾ: വിപിൻ, അഖിൽ. കുണ്ടറ പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top