06 July Wednesday
6000 ടൺ തോട്ടണ്ടി എത്തുന്നു

കോര്‍പറേഷന്‍ ഫാക്ടറികള്‍ 27നു തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
കൊല്ലം
ആറായിരം മെട്രിക്‌ ടൺ തോട്ടണ്ടി തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങൾ വഴി എത്തുന്നതിനാൽ കാഷ്യു കോർപറേഷന്റെ 30 ഫാക്ടറിയും 27മുതൽ തുറന്നു പ്രവർത്തിക്കും.  കശുവണ്ടിത്തൊഴിലാളികൾക്ക്‌ ഏറെ ആശ്വാസകരമാണ്‌ ഈ നടപടി. ഓണംവരെ തൊഴിലാളികൾക്ക് മുടക്കമില്ലാതെ ജോലിനൽകാൻ ഇതിലൂടെ കഴിയും.
വിദേശരാജ്യങ്ങളിൽനിന്ന്‌ തോട്ടണ്ടി ലഭിക്കുന്നതിലുള്ള കാലതാമസം മൂലമാണ് നാലുമാസം ഫാക്ടറികൾ അടഞ്ഞുകിടന്നതെന്ന്‌ കാഷ്യൂ കോർപറേഷൻ  ചെയർമാൻ എസ് ജയമോഹൻ അറിയിച്ചു. കൊളംബോ തുറമുഖം വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതും ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിച്ചു. 2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എത്തേണ്ട തോട്ടണ്ടിയാണ് ഇപ്പോൾ എത്തുന്നത്.  ഓണം കഴിഞ്ഞും പ്രവർത്തിപ്പിക്കാനാവശ്യമായ തോട്ടണ്ടി കാഷ്യൂ ബോർഡ് വഴി എത്തിക്കാനാവശ്യമായ നടപടി സ്വീകരിച്ചുവരുന്നു. തൊഴിൽദിനങ്ങളെ സംബന്ധിച്ചുള്ള വർക്ക് കലണ്ടർ ഫാക്ടറികളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയതായി 500 തൊഴിലാളികളെക്കൂടി നിയമിക്കും. ടെസ്റ്റ് വർക്കും മറ്റു നടപടിക്രമങ്ങളും പാലിച്ച് ഉടൻ നിയമനം നൽകും. വ്യവസായ മന്ത്രി പി രാജീവ്, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് കശുവണ്ടി വാങ്ങാൻ പണം ലഭ്യമായതെന്നും ചെയർമാൻ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top