23 May Thursday

മത്സ്യബന്ധനത്തിനിടെ ബോട്ട് തകർന്നു; 6 പേർക്ക‌് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019
കരുനാഗപ്പള്ളി
അഴീക്കലിനു സമീപം മത്സ്യബന്ധനത്തിനിടെ ബോട്ട് പുലിമുട്ടില്‍ ഇടിച്ചു തകർന്നു. ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. 
ചെറിയഴീക്കൽ നാഥവിലാസം ഹരി (48,) ചെറിയഴീക്കൽ സൂര്യൻ പറമ്പിൽ വസന്തകുമാർ (35), മരുതൂർക്കുളങ്ങര തെക്ക് പനയറവീട്ടിൽ തിലകൻ (59), ചവറ സൗത്ത് വടക്കുംഭാഗം പാലവിള തെക്കതിൽ രാജ്ഭവനത്തിൽ രാജശേഖരൻ (45),  ആലപ്പാട് നെല്ലുംമൂട്ടിൽ ഷൺമുഖൻ (59), ചെറിയഴീക്കൽ പടിഞ്ഞാറെ വീട്ടിൽ സ്റ്റാലിൻ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.30നാണ‌് സംഭവം. ചെറിയഴീക്കൽ സ്വദേശി പടിഞ്ഞാറെ വീട്ടിൽ സ്റ്റാലിന്റെ അമ്മേനാരായണ എന്ന ബോട്ടാണ് തകർന്നത്. മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാർ മൂലം നിന്നുപോയ ബോട്ട് ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിൽ  ഇടിച്ച് തകരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന പത്ത് തൊഴിലാളികളിൽ ആറുപേർക്ക് പരിക്കേറ്റു. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു.
പ്രധാന വാർത്തകൾ
 Top