01 December Tuesday

പേടിക്കേണ്ട, സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കൊല്ലം 
ലോക്ക്ഡൗൺ നിലവിൽ വന്നതോടെ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുമോയെന്ന ആശങ്ക ആർക്കുംവേണ്ട. ജില്ലയിൽ എല്ലാ സാധനങ്ങളും ആവശ്യത്തിന്‌ സ്റ്റോക്കുണ്ട്‌. ഇന്നലെ കടകളിൽ അരിക്കും പയറിനുമായിരുന്നു വൻ ഡിമാൻഡ്‌. പഞ്ചസാരയും ഉള്ളിയും വൻ തോതിൽ  വിറ്റുപോകുന്നുണ്ട്‌. എന്നാൽ,  ചില കടക്കാർ സാധനങ്ങൾക്കു വിലവർധിപ്പിച്ചതു പരാതിക്കിടയാക്കി. വിവരമറിഞ്ഞ്‌ സിവിൽ സപ്ലൈസ്‌ അധികൃതർ നടപടി സ്വീകരിച്ചു. സവാളയ്ക്കും ചെറിയുള്ളിക്കും പച്ചമുളകിനുമായിരുന്നു കൊല്ലം കമ്പോളത്തിൽ ചൊവ്വാഴ്ച വില വർധിപ്പിച്ചത്‌.   39 സപ്ലൈകോ ഔട്‌ലറ്റുകളിലും വൻ തിരക്കായിരുന്നു. ചൊവ്വാഴ്ച ഒരു ലക്ഷം മുതൽ രണ്ടരലക്ഷം രൂപയുടെ സാധനങ്ങളാണ്‌ ഓരോ ഔട്‌ലറ്റിലും വിറ്റഴിഞ്ഞത്‌. എന്നാൽ, സ്റ്റോക്കിനു കുറവില്ല. പഞ്ചസാര സ്റ്റോക്ക്‌ തീർന്നെങ്കിലും ബുധനാഴ്‌ച മുതൽ കൂടുതലെത്തും. സൂപ്പർ മാർക്കറ്റുകളിൽ കൈകഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിരുന്നു. ഇൻഫ്രാറെഡ്‌ തെർമോമീറ്റർ ഉപയോഗിച്ച്‌ താപനില   പരിശോധിച്ചുമായിരുന്നു ചില കടകളിൽ  ഉപയോക്താക്കളെ പ്രവേശിപ്പിച്ചത്‌. പച്ചക്കറി കടകളിൽ സവാളയും കിഴങ്ങും തക്കാളിയും കിലോക്കണക്കിനാണ്‌ ആളുകൾ വാങ്ങിയത്‌. തമിഴ്‌നാട്ടിൽ നിന്ന്‌ ലോഡ്‌ എത്താൻ വൈകുന്നത്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നതായി വ്യാപാരികൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top