25 May Monday

ദേശീയപാതയിലെ അപകടം; ഒരാൾ കൂടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
ചവറ 
ദേശീയപാതയിൽ ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. ബൈക്ക് യാത്രക്കാരനായ ചവറ കോട്ടയ്ക്കകം വസന്ത വിഹാറിൽ രവീന്ദ്രൻനായരുടെ- മകൻ  രാഗേഷ് ( 38 )ആണ് മരിച്ചത്. ചവറ പഴഞ്ഞിക്കാവിൽ വടക്കേതളിയാഴത്ത് വീട്ടിൽ ജയപ്രകാശ് (34)അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. 
ഗുരുതര പരിക്കേറ്റ രാഗേഷ് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 11.30ന് മരിച്ചു. തിങ്കളാഴ്ച രാത്രി 9.50ന്‌ ദേശീയപാതയിൽ  നല്ലേഴത്തുമുക്കിലായിരുന്നു അപകടം. ബേപ്പൂരിൽ നിന്ന് മത്സ്യത്തൊഴിലാളികളുമായി  കളിയിക്കാവിളയിലേക്ക് പോയ ടെമ്പോ ട്രാവലറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ സമീപത്തെ കടയിൽ തട്ടിയശേഷം മരത്തിൽ ഇടിച്ചു  നിൽക്കുകയായിരുന്നു. 
ടെമ്പോ ട്രാവലറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുണ്ട്. ജയപ്രകാശിന്റെയും രാഗേഷിന്റെയും മൃതദേഹം ചൊവ്വാഴ്ച ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വസന്തയാണ്‌ രാഗേഷിന്റെ അമ്മ. സഹോദരൻ: സജി.
പ്രധാന വാർത്തകൾ
 Top