26 May Tuesday

പുളിയറ ചെക്ക്‌പോസ്റ്റിൽ തമിഴ്‌നാടിന്റെ നിരോധനാജ്ഞ

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020
കൊല്ലം
ജില്ലയുടെ അതിർത്തി ചെക്ക്‌ പോസ്റ്റായ പുളിയറയിൽ തമിഴ്‌നാട്‌ സർക്കാർ 144 പ്രഖ്യാപിച്ചു. കൂട്ടം കൂടുന്നതും സംഘർഷം ഒഴിവാക്കുന്നതിനുമാണിതെന്ന്‌ തമിഴ്‌നാട്‌ പൊലീസ്‌ പറഞ്ഞു. തിങ്കളാഴ്‌ചത്തെ സംഘർഷാവസ്ഥയ്‌ക്ക്‌ ചൊവ്വാഴ്‌ച 
അയവുണ്ടായി. 
തമിഴ്‌നാട്ടിൽനിന്ന്‌ കേരളത്തിലേക്ക്‌ ചരക്കുമായി വന്ന വാഹനങ്ങളേയും സംസ്ഥാനത്തുനിന്ന്‌ പച്ചക്കറിയും മറ്റു സാധനങ്ങളും  ശേഖരിക്കാൻ പോയ വാഹനങ്ങളെയും പരിശോധനയ്‌ക്ക്‌ ശേഷം ചെക്ക്‌ പോസ്‌റ്റിൽ കടത്തിവിട്ടു. പാൽ, പച്ചക്കറി, മെഡിക്കൽ വാഹനങ്ങളെ തടയുന്നത്‌ ഒഴിവാക്കണമെന്ന്‌ കേരളം തമിഴ്‌നാടിനോട്‌ 
ആവശ്യപ്പെട്ടിരുന്നു. 
ഇതേത്തുടർന്നാണ്‌ തമിഴ്‌നാട്‌ പൊലീസ്‌ തിങ്കളാഴ്‌ച സ്വീകരിച്ച നിർബന്ധിത നടപടികളിൽനിന്ന്‌ പിൻവാങ്ങിയത്‌. തമിഴ്‌നാടിന്റെ ആരോഗ്യ പ്രവർത്തകർ ചെക്ക്‌പോസ്‌റ്റിൽ ശരീരോഷ്‌മാവ്‌ അളക്കുന്നുണ്ട്‌. ആര്യങ്കാവ്‌ ചെക്ക്‌പോസ്‌റ്റിൽ കേരള പൊലീസും വന്നുപോകുന്ന വാഹനങ്ങളെയും യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്‌. ഇവിടെയും ആരോഗ്യപ്രവർത്തകരുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top