05 December Monday
അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

ജില്ലാതല സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം കാപ്പക്സ് ചെയർമാൻ 
എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്യുന്നു

ശാസ്താംകോട്ട 
ഭരണിക്കാവ് ജെഎംഎച്ച്എസിൽ  27ന് നടക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ് ഫെസ്റ്റ് ജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായുള്ള  സംഘാടകസമിതിയായി. കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. ദേശാഭിമാനി യൂണിറ്റ് മാനേജർ ഐ സെയ്ഫ്‌ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബി സജീവ് സ്വാഗതം പറഞ്ഞു. അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ ജയൻ ഇടയ്ക്കാട് പരിപാടി വിശദീകരിച്ചു. സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻസർ ഷാഫി, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സി ഉണ്ണിക്കൃഷ്ണൻ, ബിനു മംഗലത്ത്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ആർ മഹേഷ്‌, ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌കുമാർ, ട്രഷറർ വി കെ ആദർശ്‍കുമാർ, കെ കെ രവികുമാർ, സ്കൂൾ മാനേജർ ഷാജി ജോൺ, ബ്ലോക്ക്‌ സ്ഥിരംസമിതി അധ്യക്ഷൻ കെ സനിൽകുമാർ, പ്രധാനാധ്യാപിക ശ്രീലത, അനിൽ പനപ്പെട്ടി, എം അനിൽ, ദേശാഭിമാനി ഏരിയ ഓർഗനെെസർ കെ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ആർ എസ് അജേഷ്‍കുമാർ  നന്ദിപറഞ്ഞു. ഭാരവാഹികൾ: ടി ആർ ശങ്കരപ്പിള്ള (ചെയർമാൻ), കെ ശിവപ്രസാദ് (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top