28 November Saturday

കൊല്ലം തുറമുഖം: പാസഞ്ചര്‍ കാര്‍ഗോ ടെര്‍മിനലും ടഗ്ഗും ഉദ്ഘാടനം 27ന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
കൊല്ലം 
കൊല്ലം തുറമുഖത്ത്‌ നിർമാണം പൂർത്തിയാക്കിയ പാസഞ്ചർ കം കാർഗോ ടെർമിനലിന്റെയും പുതിയ ടഗ്ഗിന്റെയും ഉദ്ഘാടനം 27ന് നടക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 
20 കോടി രൂപ ചെലവഴിച്ചാണ്‌ വാർഫിന്റെ പണി പൂർത്തീകരിച്ചിരിച്ചത്. 100 മീറ്റർ നീളത്തിലും 21 മീറ്റർ വീതിയിലും ഹാർബർ എൻജിനിയറിങ്‌ വകുപ്പാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതോടെ തീരദേശ കപ്പൽ ഗതാഗതത്തിന്റെ ഭാഗമായി ചെറിയ വിദേശയാത്രാ കപ്പലുകൾ അടക്കം കൊല്ലം തുറമുഖത്ത് അടുപ്പിക്കാനാകും.
തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ മുഖ്യപ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top