12 November Tuesday
കെ മുരളീധരന്റെ നവീകരണം

40 ലക്ഷം ‘കുള’ത്തിൽ

സ്വന്തം ലേഖകൻUpdated: Thursday Oct 24, 2019

നാലാഞ്ചിറ മേലെ കുളത്തിന്റെ കൈവരിയും നടപ്പാതയും തകർന്ന നിലയിൽ

 
 
പേരൂർക്കട
വട്ടിയൂർക്കാവ്‌ മണ്ഡലത്തിൽ കെ മുരളീധരൻ എംഎൽഎ ആയിരുന്നപ്പോൾ നവീകരിച്ച കുളം ഉദ്ഘാടനത്തിന് മുമ്പ്‌ ഇടിഞ്ഞ് വീണു. നാലാഞ്ചിറ മേലെ കുളത്തിന്റെ നടപ്പാതയും കൈവരിയുമാണ് തകർന്നത്. 
2018ൽ എംഎൽഎ ഫണ്ടിൽനിന്ന്‌ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ നവീകരിച്ചത്‌.
 
നവീകരണ പ്രവർത്തനം ആരംഭിച്ചതു മുതൽ നിർമാണം അശാസ്ത്രീയമാണെന്ന് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും ആരോപിച്ചിരുന്നു. കുളത്തിന്റെ പഴയ കരിങ്കൽക്കെട്ടിന് മുകളിലാണ്‌ നവീകരണം നടത്തിയത്. പുതിയ കെട്ടാണ് ഇപ്പോൾ തകർന്നത്. 
കുളത്തിന്റെ കൈവരിയും നടപ്പാതയും തകർന്നതോടൊപ്പം കോൺക്രീറ്റ് ചെയ്ത ചുറ്റുമതിലിന്റെ പല ഭാഗത്തും വിള്ളലുകൾ വീണിട്ടുണ്ട്. ഇത്ര വലിയ തുക വിനിയോഗിച്ചിട്ടും കുളത്തിലെ പായൽപോലും പൂർണമായും നീക്കം ചെയ്തിട്ടില്ല. 
 
നിർമാണ പ്രവർത്തനത്തിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ തന്നെ ബോധ്യമാന്നെന്ന് നാട്ടുകാർ പറയുന്നു. കുളം നവീകരണത്തിലെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി കെ ജയചന്ദ്രൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top