01 October Saturday

അഴീക്കോടൻ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ 
സെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തുന്നു

 

കൊല്ലം
ജില്ലയിൽ അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു. പാർടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തിയും പുഷ്‌പാർച്ചന നടത്തിയും സ്‌മരണ പുതുക്കി. വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണയോഗം ചേർന്നു. 
സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിന്‌ മുന്നിൽ ജില്ലാസെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തി. ജില്ലാകമ്മിറ്റിയംഗം എം വിശ്വനാഥൻ, കൊല്ലം എരിയാ സെക്രട്ടറി എ എം ഇക്‌ബാൽ എന്നിവർ നേതൃത്വം നൽകി. 18 ഏരിയകമ്മിറ്റികളിലും ലോക്കൽ, ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും ദിനാചരണം നടന്നു. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാനകമ്മിറ്റിയംഗങ്ങൾ ദിനാചരണത്തിൽ പങ്കാളികളായി. മയ്യനാട്‌ ധവളക്കുഴിയിലെ ദേശാഭിമാനി ഓഫീസിൽ പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top