24 September Friday
മൂന്നാംതരംഗം നേരിടാൻ

മുന്നൊരുക്കം

സ്വന്തം ലേഖകൻUpdated: Saturday Jul 24, 2021

കൊല്ലം

കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ ജില്ലയിൽ വിപുലമായ തയ്യാറെടുപ്പുമായി ആരോഗ്യവകുപ്പ്‌. പ്രതിരോധ- നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാണ്‌ തീരുമാനം. രണ്ടാം തരംഗത്തിൽ സമ്പർക്കമുണ്ടാകുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ രോഗപ്പകർച്ചയുണ്ടാകുന്നു. ഇത്‌ തടയാനും സമ്പർക്കം ഇല്ലാതാക്കാനും കഴിഞ്ഞാൽ മൂന്നാം തരംഗത്തെ പ്രതിരോധിക്കാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ ശ്രീലത പറഞ്ഞു. സാമൂഹിക അകലം, മാസ്‌ക്ധാരണം, കൈ വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്‌. 
 
മുന്നറിയിപ്പ്‌
• പോസിറ്റീവാകുന്നവരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടിക ഉടൻതന്നെ ആരോഗ്യവകുപ്പിന് കൈമാറണം
• 80 ശതമാനം പേരും രോഗലക്ഷണം പ്രകടമാക്കാത്തതിനാൽ സമ്പർക്കമുണ്ടായവർ കർശന ഗൃഹനിരീക്ഷണത്തിൽ കഴിയണം. തൊട്ടടുത്ത ദിവസം ടെസ്റ്റിനു വിധേയരാകണം
 
• വീടുകളിൽ വേണ്ടത്ര സൗകര്യമില്ലെങ്കിൽ ഡിസിസികളിലേക്ക് മാറ്റണം
• പോസിറ്റീവായവരുടെ ഗൃഹനിരീക്ഷണ കാലയളവ് 17 ദിവസമാണ്
• പനി ഇൻഫ്ലുവൻസ പോലെ രോഗമുള്ളവർ സ്വയം ചികിത്സ നടത്തരുത്
• രോഗലക്ഷണം കണ്ടാലുടൻ നിരീക്ഷണത്തിൽ പ്രവേശിക്കുകയും രോഗനിർണയത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയും വേണം
• വാക്‌സിനേഷൻ എടുത്തവർക്കും കോവിഡ് വരാം. രോഗലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണം

റിവേഴ്‌സ് ക്വാറന്റൈനിലുള്ളവർ

• പ്രായമായവർ, ഗർഭിണികൾ, മാരകരോഗമുള്ളവർ വീടിനു പുറത്തുപോകരുത്. ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷൻ സ്വീകരിക്കണം

• കുട്ടികൾ പുറംയാത്ര ഒഴിവാക്കണം

• റിവേഴ്‌സ് ക്വാറന്റൈനിലുള്ളവർ പ്രത്യേകിച്ചും കുട്ടികൾ ഷോപ്പിങ് നടത്തരുത്

• വീട്ടിനുള്ളിൽ മാനസികാരോഗ്യത്തിനുള്ള കളികൾ, കരകൗശല വസ്തുക്കളുടെ നിർമാണം, രചനാ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക 

• ആൾക്കൂട്ടം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണം

• മാരകരോഗങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായയാൾ ഉടൻ ഒന്നാംതല ചികിത്സാകേന്ദ്രത്തിലേക്ക് മാറുക

 

നിരന്തര യാത്രികർ

• കുളിച്ചതിനുശേഷം വീട്ടിൽ പ്രവേശിക്കുക

• യാത്രയ്ക്കുശേഷം വസ്ത്രം കഴുകി വൃത്തിയാക്കി ഉണക്കാനിടണം 

• പൊതുജനങ്ങളുമായി നിരന്തരം ഇടപെടുന്നവർ 15 ദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റിന് വിധേയരാകണം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top