22 August Thursday

ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന്റെ വീട്ടിൽ റെയ‌്ഡ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019
മുംബൈ > ഡിവൈഎഫ്ഐ  മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി  ശേഖറിന്റെ വീട്ടിൽ പൊലീസ‌് റെയ‌്‌ഡ‌്. ഡിവൈഎഫ്ഐ 2013-ൽ നടത്തിയ വഴിതടയൽ സമരത്തിന്റെ പേരിലാണ‌് വീട്ടുകാരില്ലാത്ത സമയത്ത‌് റെയ‌്ഡ‌് നടത്തിയത‌്. വീട‌് അറ്റകുറ്റപ്പണികൾ നോക്കാനെത്തിയ സുഹൃത്ത‌് മാത്രമാണ‌് ഈ സമയം വീട്ടിലുണ്ടായിരുന്നത‌്. പൊലീസുകാർ  സുഹൃത്തിനോടുനടത്തിയ മോശം പെരുമാറ്റം സംബന്ധിച്ച വാർത്ത ഫെയ‌്സ‌്ബുക്കിലൂടെ പ്രീതി ശേഖർതന്നെയാണ‌് പങ്കുവച്ചത‌്. 
പോസ്റ്റിൽനിന്ന‌്, ഇന്ന് രാവിലെ ഒരു വനിതാ പൊലീസടക്കം അഞ്ച‌് ഉദ്യോഗസ്ഥർ എന്നെ തേടി വസായ് റോഡിലുള്ള  അപ്പാർട്ട്മെന്റിൽ എത്തി. ഞാനും ഭർത്താവും മുംബൈയിൽ ജോലിക്ക് പോയിരുന്നു, മകൻ കോളേജിലേക്കും. 
 
അപ്പാർട്ട്മെന്റിൽ ചില അറ്റകുറ്റപ്പണിക്കായി കരാറുകാരൻകൂടിയായ ഡിവൈഎഫ‌്ഐ പ്രവർത്തകനും ഉണ്ടായിരുന്നു. പൊലീസുകാരിലൊരാൾ സുഹൃത്തിനോട‌്  മോശമായി പെരുമാറി. എന്നെപ്പറ്റി മോശമായി സംസാരിച്ചു, ഞാൻ അപ്പാർട്ട്മെന്റിൽ ഒളിഞ്ഞിരിക്കുകയാണെന്നും പറഞ്ഞു. 
 
പിന്നീട് ഇതേ പൊലീസുകാരനുമായി ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ കുറ്റവാളികളല്ലെന്ന‌ത‌്  അദ്ദേഹത്തെ ഓർമപ്പെടുത്തി. 2013ൽ നടന്ന സമരവുമായി ബന്ധപ്പെട്ടാണ് എനിക്കും സുനിത പവാറിനും വാറന്റുണ്ടായത‌്. ഞങ്ങൾ പൊലീസ് ഉദ്യോഗസ്ഥരോട‌് സംസാരിക്കുകയും ഒളിവിലല്ലെന്ന്  വ്യക്തമാക്കുകയും ചെയ്തു. ഈ കേസിൽ അടുത്തകാലത്തൊന്നും സമൻസ‌് ലഭിച്ചിട്ടില്ല.  കേസിന്റെ അടുത്ത ഹിയറിങ്ങിൽ നേരിട്ട‌് കോടതിയിലോ പൊലീസ‌് സ‌്റ്റേഷനിലോ ഹാജരാകാമെന്ന് ഉറപ്പുനൽകി.
പ്രധാന വാർത്തകൾ
 Top