28 February Sunday

അകാല വേർപാട്‌, 
കോവിഡ്‌ വില്ലനായി

സ്വന്തം ലേഖകൻUpdated: Wednesday Feb 24, 2021
കൊല്ലം
ഇനിയും എത്രയോനാൾ ജില്ലയിലെ കമ്യൂണിസ്റ്റ്‌‌ പ്രസ്ഥാനത്തെ നയിക്കേണ്ട നേതാവ്‌. 69–ാം-വയസ്സിലെ അകാല വേർപാടിൽ‌ ബി രാഘവനെന്ന ഉജ്വല പോരാളി ഇനി ഓർമ.  ജില്ലയിലെ സിപിഐ എമ്മിന്റെ കരുത്തനായ നേതാവിനെയാണ് കോവിഡ്‌ തട്ടിയെടുത്തത്‌. 1975–-76 കാലത്ത്‌ എസ്‌എൻ കോളേജിൽനിന്നു‌ തുടങ്ങിയ വിപ്ലവ പ്രസ്ഥാനത്തോടുള്ള ആവേശം അന്ത്യംവരെയും വർധിത വീര്യത്തോടെ തുടർന്നു. എസ്‌എഫ്‌ഐ മുതൽ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം വരെ ത്യാഗോജ്വലമായ പോരാട്ടം.  രണ്ടാഴ്‌ച മുമ്പ്‌ കോവിഡ്‌ ബാധിച്ച്‌ പാരിപ്പള്ളി മെഡിക്കൽകോളേജിലും പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽകോളേജിലും ചികിത്സയിൽ കഴിയുമ്പോഴും ആരോഗ്യവാനായി തിരിച്ചെത്തുമെന്ന്‌ ഉറ്റവരും പ്രവർത്തകരും പ്രതീക്ഷിച്ചു‌. ചികിത്സിച്ച ഡോക്ടർമാരും ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ, എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ച്‌ രോഗം കൂടുതൽ വഷളായി.  
കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് ആയെങ്കിലും ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചു.  മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും സംസ്കാരച്ചടങ്ങുകൾ കോവിഡ്‌ മാനദണ്ഡം പാലിച്ചാകണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top