27 September Sunday

വൈദ്യുതിലൈനിൽ തട്ടി കച്ചിലോറിക്കു തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

രാമൻകുളങ്ങര–- മരുത്തടി റോഡിൽ കോട്ടൂർ കുളത്തിനു സമീപം കച്ചിലോറിയിൽ പടർന്ന തീ അണയ്‌ക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമം

കൊല്ലം
വൈദ്യുതിലൈനിൽ തട്ടി കച്ചിലോറിക്ക്‌ തീപിടിച്ചു. നാട്ടുകാരും അഗ്‌നിശമനസേനയും ചേർന്ന്‌ ഒരു മണിക്കൂർ നീണ്ട ശ്രമത്തിൽ തീയണച്ചു. മരുത്തടി റോഡിൽ രാമൻകുളങ്ങരയ്‌ക്കും കോട്ടൂർ കുളത്തിനും മധ്യേ വ്യാഴാഴ്‌ച പകൽ 11.30ന്‌ ആയിരുന്നു സംഭവം. രാമൻകുളങ്ങര–- മരുത്തടി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.  
മരുത്തടി ഭാഗത്തേക്കു പോയ മിനിലോറിയിൽ ഉയരത്തിൽ നിറച്ച കച്ചി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന്‌ തീ പടരുകയായിരുന്നു.  കച്ചിയിൽനിന്ന്‌ വൻതോതിൽ പുക ഉയർന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ ചാമക്കടയിൽനിന്ന്‌ ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി. ലോറിയുടെ പിൻഭാഗം ഭാഗികമായി കത്തി. കച്ചി പൂർണമായി ലോറിയിൽനിന്നിറക്കി റോഡിൽനിരത്തി വെള്ളം തളിച്ച്‌ അപകടം ഒഴിവാക്കി. പെരിനാട് താന്നിക്കമുക്ക് അമ്പഴവയൽ സ്വദേശി നിസാമുദീന്റേതാണ്‌ ലോറി. ചാമക്കട  അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ സാബുലാൽ, ഗേഡ്‌ അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ വിക്ടർ വി ദേവ്‌,  കടപ്പാക്കട നിലയത്തിലെ അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top