29 February Saturday

ചകിരിപ്പുര കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ബേബി ഗിരിജയുടെ കത്തിനശിച്ച ചകിരിപ്പുര

ചവറസൗത്ത്
നടുവത്തുചേരിയിൽ ചകിരിപ്പുരയ്‌ക്ക്‌ തീപിടിച്ച്‌ കയര്‍ പിരിക്കാനുള്ള മെഷീൻ കത്തിനശിച്ചു. പൈതോടി പുത്തന്‍പുരയില്‍ ബേബി ഗിരിജയുടെ ഉടമസ്ഥതയിലുളള ചകിരിപ്പുരയ്‌ക്കാണ്‌ തീപിടിച്ചത്‌. വ്യാഴാഴ്ച പകൽ രണ്ടോടെയായിരുന്നു സംഭവം. 
ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന നിര്‍മാണത്തൊഴിലാളികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ചവറയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തിയാണ്‌ തീ കെടുത്തിയത്‌. 20 കെട്ടോളം ചകിരിയും കത്തിനശിച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയില്‍നിന്ന് തീ പടര്‍ന്നതാകാം എന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
 
പ്രധാന വാർത്തകൾ
 Top