29 January Saturday
തൊട്ടാൽ പൊള്ളും

കിലോ 130 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

കൊല്ലം ചാമക്കടയിലെ പച്ചക്കറിക്കട

 സ്വന്തം ലേഖകൻ

കൊല്ലം
കൈവിട്ട് കുതിക്കുകയാണ്‌ പച്ചക്കറി വില. പെട്രോളിനെയും ഡീസലിനെയും മറികടന്ന് തക്കാളി വില റെക്കോർഡിട്ടു. ഒരു കിലോ തക്കാളിക്ക് 130 രൂപ. നവംബർ രണ്ടിന് ഇത് 70 രൂപയായിരുന്നു. ഇന്ധന വിലവർധനയ്ക്കൊപ്പം തമിഴ്നാട്ടിലടക്കമുണ്ടായ മഴക്കെടുതിയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. മറ്റുപച്ചക്കറികളുടെ വിലയിലും കാര്യമായ കുതിപ്പുണ്ട്. നേരത്തെ 20 – 40 രൂപയ്ക്ക് ഇടയിൽ കിട്ടിക്കൊണ്ടിരുന്ന മുരിങ്ങക്ക കിലോ 130 – 150 ആയി. കിറ്റുകളിൽ വാരിയിട്ടുകൊടുത്തോണ്ടിരുന്ന അമരയ്ക്ക് 75 രൂപയായി. നേരത്തെ 12 രൂപവരെയായിരുന്നു. ബീൻസ് 80 –- 85, കാരറ്റ് 70 – 75, ബീറ്റ്റൂട്ട് 50, കാബേജ്- 50, വഴുതന 70, പടവലങ്ങ 60 – 70, പാവയ്ക്ക 90, കൊച്ചുള്ളി 55, വെള്ളരിക്ക 45, കോളിഫ്ളവർ 70 , കാപ്സികം 130 എന്നിങ്ങനെയാണ്‌ മറ്റു പച്ചക്കറികളുടെ വില. 
വില കൂടിയതോടെ സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന 80 – 100 രൂപ വരെയുള്ള പച്ചക്കറി കിറ്റ് കടകളിൽ നിർത്തി. വിലക്കയറ്റം കനത്ത തിരിച്ചടിയായതായും അടിയന്തര ഇടപെടൽ ഉണ്ടായേ പറ്റൂവെന്നും കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം ജെ അൻവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top