25 November Wednesday

കളിക്കുന്നതിനിടെ‌ 11 വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
ഓയൂർ
കളിക്കുന്നതിനിടെ 11 വയസ്സുകാരി ഷോക്കേറ്റ്‌ മരിച്ചു. വെളിയം വാളിയോട് മറവൻകോട് മിച്ചഭൂമിയിൽ അജോ ഭവനിൽ ജോസിന്റെയും- അനിതയുടെയും മകൾ അജ്നാ ജോസാണ് മരിച്ചത്. ഞായറാഴ്‌ച പകൽ മൂന്നിനാണ്‌ സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടി ഇലക്ട്രിക് വയറുകൾ പ്ല​ഗിൽ കുത്തുന്നതിനിടെ ഷോക്കേറ്റതാകാമെന്ന്‌ പൊലീസ് പറഞ്ഞു. അബോധാവസ്ഥയിൽ കണ്ട കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വാളിയോട് എസ്ആർവിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. സഹോദരൻ: അജോ ജോസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top