18 October Friday

പൊലീസ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം 25നും 26നും കൊല്ലത്ത്‌

പ്രത്യേക ലേഖകൻUpdated: Friday Aug 23, 2019
 
കൊല്ലം
കേരള പൊലീസ്‌ അസോസിയേഷൻ 35–-ാം സംസ്ഥാന സമ്മേളനം 25നും 26നും കൊല്ലത്ത്‌ നടക്കും. കന്റോൺമെന്റ്‌ മൈതാനത്ത്‌ 26ന്‌ വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 
കന്റോൺമെന്റ്‌ മെതാനിയിൽ 25ന്‌ രാവിലെ ഒമ്പതിന്‌ സംസ്ഥാന പ്രസിഡന്റ്‌ ടി എസ്‌ ബൈജു പതാക ഉയർത്തും. പത്തിന്‌ സംസ്ഥാന കമ്മിറ്റി യോഗം. തുടർന്ന്‌ യാത്രയയപ്പ്‌ സമ്മേളനം മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്യും.  
പ്രതിനിധി സമ്മേളനം 26ന്‌ രാവിലെ 10ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌  ഉദ്‌ഘാടനംചെയ്യും. ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ മുഖ്യപ്രഭാഷണം നടത്തും. സേനയുടെ അംഗബലം കൂട്ടാൻ നടപടിയെടുക്കണമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊലീസിൽ 1988ലെ സ്റ്റാഫ്‌ പാറ്റേണാണ്‌ നിലവിലുള്ളത്‌. അഞ്ചുവർഷംകൊണ്ട്‌ 66 പൊലീസുകാർ  പലവിധ കാരണങ്ങളാൽ ആത്മഹത്യചെയ്‌തു. തൊഴിലിടങ്ങളിലെ  അസ്വസ്ഥതകൾ ഒഴിവാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. 
വാർത്താസമ്മേളനത്തിൽ ടി എസ്‌ ബൈജു, പി ജി അനിൽകുമാർ, എസ്‌ ഷൈജു, ജിജു സി നായർ, കെ ഐ മാർട്ടിൻ , എസ്‌ അജിത്‌കുമാർ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top