23 May Thursday

കൊല്ലം പിടിക്കാൻ...

സ്വന്തം ലേഖകന്‍Updated: Tuesday Apr 23, 2019

 കൊല്ലം 

 
നാടിനെ  ഇളക്കിമറിച്ച് ഒരു മാസത്തിൽ അധികം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തോടെ കൊടിയിറങ്ങിയപ്പോൾ തെളിയുന്നത് എൽഡിഎഫ‌ിന്റെ വ്യക്തമായ മേൽക്കൈ  . ബിജെപിയുമായുള്ള വോട്ടുകച്ചവടത്തിൽ മനംമടുത്ത് പ്രേമചന്ദ്രനുമായി വേർപിരിയലിന്റെ വക്കത്തെത്തി നിൽക്കുന്ന കോൺഗ്രസിന്റെ നിസ്സംഗത കൊട്ടിക്കലാശത്തിൽ പ്രകടമായിരുന്നു. കോൺഗ്രസുകാരെ നിരീക്ഷിക്കാൻ ആർഎസ്‌പി ഷാഡോ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന പ്രേമചന്ദ്രന്റെ ഫെയ്സ് ബുക്ക് ലൈവ് പുറത്തുവന്നതോടെ ആത‌്മാഭിമാനമുള്ള  കോൺഗ്രസുകാർ കളംവിട്ടു. വർഗീയതയുമായി സന്ധിചെയ‌്ത സ്ഥാനാർഥിക്കൊപ്പം നിൽക്കാൻ കഴിയാതെ ആർഎസ്‌പി പൈതൃകം പേറുന്നവരൊക്കെയും ബാലഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു.  
 സിപിഐ എം ജില്ലാ സെക്രട്ടറി, രാജ്യസഭാംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലകളിൽ ജില്ലയിലെ സമസ‌്ത മേഖലകളിലും  ഇടപെടുകയും നൂതന വികസന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്ത  സൗമ്യനായ നേതാവിന്റെ വിജയത്തിന് നാടും നഗരവും കൈകോർത്തൂ.  രാജ്യസഭാംഗമായിരുന്നപ്പോൾ ബാഗ് രഹിത സ്കൂൾ പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയ, ആയിരക്കണക്കിന് കോടി രൂപയുടെ എയർപോർട്ട്  യൂസർഫീ അഴിമതി പുറത്തുകൊണ്ടുവന്ന, ജിഎസ്ടി ചർച്ചയിൽ വിയോജനക്കുറിപ്പ് എഴുതിയ, മൺറോതുരുത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്ന, കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന, 2015-–-16 ൽ മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന പുരസ്കാരത്തിന‌് അർഹനായ ബാലഗോപാലിനെ നാട‌് ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
പ്രധാന വാർത്തകൾ
 Top