21 October Monday
ഭർത്താവ്‌ കസ്റ്റഡിയിൽ

വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന നൃത്താധ്യാപിക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

മഞ്ജുവിന്റെ വീട്ടിൽ വിരലടയാള വിദഗ്‌ധർ പരിശോധന നടത്തുന്നു

ചവറ
വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന നൃത്താധ്യാപിക മരിച്ചു. ചവറ ചെറുശേരിഭാഗം മഞ്ജീരത്തില്‍ ദീപ്തികുമാറിന്റെ ഭാര്യ കലാക്ഷേത്ര മഞ്ജു (42)വാണ് മരിച്ചത്. 
കഴിഞ്ഞ 15-ന് പുലര്‍ച്ചെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ മഞ്ജുവിനെ മക്കള്‍ വിവരം അറിയിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി കൊല്ലത്തെ സ്വകാര്യ  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ സിഐ എ നിസാമുദീന്റെ നേതൃത്വത്തില്‍ അസ്വഭാവിക മരണത്തിന്‌  കേസെടുത്തു. 
നൃത്താധ്യാപകന്‍ കൂടിയായ മഞ്ജുവിന്റെ ഭര്‍ത്താവ് ദീപ്തികുമാറിനെ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജുവും ദീപ്തികുമാറും ചേര്‍ന്ന്  ശ്രീ മൂകാംബിക സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ വീട്ടില്‍ നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. 
കുറേക്കാലമായി അകന്നു കഴിഞ്ഞ് വന്നിരുന്ന ഇരുവരും ഒന്നിച്ച്‌ താസിക്കാൻ തുടങ്ങിയിട്ട്‌ അധികകാലമായിട്ടില്ല.  തിരുവനന്തപുരം  മെഡിക്കല്‍ കോളേജിൽ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി.
 
പ്രധാന വാർത്തകൾ
 Top